Logo
Sat, Jun 13, 2026 • 05:23 AM
LIVE TV
Watch

No business videos available

No Middle East videos available

പത്തനംതിട്ടയിലെ മാത്രമല്ല, പാലക്കാട്ടെയും കേരളത്തിലെയും സാധാരണ സിപിഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട് ; രാഹുല്‍ മാങ്കൂട്ടത്തില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 10, 2024
1 min read Updated: June 11, 2026
SHARE:
SAVE: Login to save

പത്തനംതിട്ടയിലെ മാത്രമല്ല, പാലക്കാട്ടെയും കേരളത്തിലെയും സാധാരണ സിപിഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട് ; രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് : തനിക്ക് പത്തനംതിട്ടയിലെ മാത്രമല്ല, പാലക്കാട്ടെയും കേരളത്തിലെയും സാധാരണ സിപിഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയിലെ സിപിഎം ഫേസ്ബുക്ക് പേജില്‍ രാഹുലിനെ പുകഴ്ത്തിയുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതെസമയം നവീന്‍ ബാബുവിന്റെ മരണം കൊലപാതകം ആണെന്ന നിലപാട് തന്നെയാണ് പത്തനംതിട്ടയിലെയും പുറത്തെയും സാധാരണ സിപിഎം പ്രവര്‍ത്തകര്‍ക്കുള്ളത്. സമാനമായ നിലപാട് തന്നെയാണ് വിഷയത്തില്‍ ഞാനും കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ടുവെക്കുന്നത്. അതുപോലെ പല വിഷയങ്ങളിലും സര്‍ക്കാരിനോടും പാര്‍ട്ടിയോടും സിപിഎം പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണ്. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്ഥിരമായി പാര്‍ട്ടിയുടെ പരിപാടികളും നിലപാടുകളും അപ്ലോഡ് ചെയ്യപ്പെടുന്ന പേജ് തങ്ങളുടേത് അല്ലെന്ന് പറയുന്നത് വ്യാജമാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുന്നതുപോലെ അല്ല, വീഡിയോ അപ്ലോഡ് ചെയ്യുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നത് സിപിഎം പോലും താന്‍ ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10