Logo
Sat, Jun 13, 2026 • 02:34 AM
LIVE TV
Watch

No business videos available

No Middle East videos available

ജാതിമതഭേദമന്യേ നിരവധി യുവതികൾക്ക് മംഗല്യഭാഗ്യം; മാതൃകയായി നൂറേ ഹബീബ് ചാരിറ്റബിൾ ട്രസ്റ്റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 28, 2024
1 min read Updated: June 11, 2026
SHARE:
SAVE: Login to save

ജാതിമതഭേദമന്യേ നിരവധി യുവതികൾക്ക് മംഗല്യഭാഗ്യം; മാതൃകയായി നൂറേ ഹബീബ് ചാരിറ്റബിൾ ട്രസ്റ്റ്
പാലക്കാട്: സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകുന്ന നൂറേ ഹബീബ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ അൻപതിൽപരം യുവതികൾക്ക് മംഗല്യഭാഗ്യം. യത്തീമുകളും അഗതികളുമായ 20 പെണ്‍കുട്ടികളുടെ സമൂഹ വിവാഹമാണ് നടക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളായി ഒട്ടനവധി ജീവകാരുണ്യ പ്രവൃത്തനങ്ങൾ നടത്തി വരുന്ന ട്രസ്റ്റാണ് ഇവരുടേത്. നിരവധി പേർക്ക് ചികിത്സാ സഹായമൊരുക്കാൻ ഈ ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ പതിനേഴിൽ പരം വീടുകൾ വെച്ച് നൽകാൻ ഹാമിദ് ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകുന്ന ഈ ട്രസ്റ്റിന് കഴിഞ്ഞു. ജാതിമതഭേദമന്യേ അൻപതിൽപരം യുവതികൾക്കാണ് നൂറേ ഹബീബ് ട്രസ്റ്റ് മംഗല്യ സൗഭാഗ്യം ഒരുക്കിയത്.നാളെ 29/12/2024 ഞായറാഴ്ച്ച ഇരുപതോളം യുവതികൾക്കാണ് മേലേ കൊടക്കാട് സെന്‍ററിൽ മംഗല്യ പന്തലുയർന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10