Logo
Sun, Jun 14, 2026 • 08:25 AM
LIVE TV
Watch

No business videos available

No Middle East videos available

നവകേരള സദസ്; എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 06, 2023
1 min read Updated: June 10, 2026
SHARE:
SAVE: Login to save

നവകേരള സദസ്; എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. രണ്ട് ദിവസങ്ങളിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഏഴാം തീയതിയാണ് അവധി നൽകിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവ കേരള സദസ്സ് നടക്കുന്ന സാഹചര്യത്തിൽ ഗതാഗത കുരുക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുമൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി പ്രഖ്യാപിക്കുന്നതെന്നുമാണ് ജില്ലാ കളക്ടറുടെ വിശദീകരണം. നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടത്താനും ജില്ലാ കളക്ടര്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10