Logo
Sat, Jun 13, 2026 • 08:11 AM
LIVE TV
Watch

No business videos available

No Middle East videos available

മുഹമ്മദ് താഹിർ എയല സുഡാന്‍ പ്രധാനമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 25, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മുഹമ്മദ് താഹിർ എയല സുഡാന്‍ പ്രധാനമന്ത്രി
മുപ്പതു വർഷമായി ഭരിക്കുന്ന പ്രസിഡൻറ് ഒമർ അൽ ബഷീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സുഡാനിൽ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചു. മുഹമ്മദ് താഹിർ എയല പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഒമർ അൽ ബഷീറിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടികൾ. ജനറൽ അവാഫ് ഇബ്‌നൂഫിനെ വൈസ് പ്രസിഡൻറായും നിയമിച്ചു. സുഡാൻ സർക്കാരിനെ പിരിച്ചുവിട്ട് ഒമർ കഴിഞ്ഞ ദിവസം ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 18 പ്രവിശ്യാ സർക്കാരുകളെയും പിരിച്ചുവിട്ടു ഭരണം സൈനിക മേധാവികൾക്കു കൈമാറിയിരുന്നു. 1989ൽ ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചാണ് ഒമർ അധികാരത്തിൽ എത്തിയത്. 2011ൽ ദക്ഷിണ സുഡാൻ സ്വതന്ത്രമായതോടെ സുഡാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10