Logo
Sun, Jun 14, 2026 • 07:41 AM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി കേസ്; വിജിലൻസ് കോടതി ഉത്തരവിനെതിരായ മാത്യു കുഴല്‍നാടന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മാസപ്പടി കേസ്; വിജിലൻസ് കോടതി ഉത്തരവിനെതിരായ മാത്യു കുഴല്‍നാടന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയില്‍
  കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് കെ. ബാബു ഇന്ന് ഹർജി പരിഗണിക്കും. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം. താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർ‍ജി തള്ളിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10