Logo
Sat, Jun 13, 2026 • 12:59 AM
LIVE TV
Watch

No business videos available

No Middle East videos available

ദുബായ് ഫിറ്റ്നസ് ചാലഞ്ചില്‍ പങ്കെടുത്തത് 22 ലക്ഷത്തിലധികം; 180 ശതമാനം വര്‍ധന


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
December 04, 2022
1 min read Updated: June 11, 2026
SHARE:
SAVE: Login to save

ദുബായ് ഫിറ്റ്നസ് ചാലഞ്ചില്‍ പങ്കെടുത്തത് 22 ലക്ഷത്തിലധികം; 180 ശതമാനം വര്‍ധന
ദുബായ് : ഫിറ്റ്നസ് ചാലഞ്ചിന്‍റെ ആറാം പതിപ്പില്‍ ആകെ പങ്കെടുത്തവരുടെ എണ്ണം 22 ലക്ഷമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യ വര്‍ഷത്തെ അപേക്ഷിച്ച് 180 ശതമാനം വര്‍ധന രേഖപ്പെടുത്തി. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റ്  2017 ലെ ആദ്യ ഉദ്ഘാടന പരിപാടിയില്‍ 7,86,000 പേരാണ് പങ്കെടുത്തത്. ഇതാണ് 2022 ല്‍ എണ്ണം 22 ലക്ഷമായി വര്‍ധിച്ചത്. ദുബായിലെ രണ്ട് ഫിറ്റ്നസ് വില്ലേജുകളിലും 19 ഹബ്ബുകളിലുമായി 13,000-ലധികം സൗജന്യ ക്ലാസുകളും ഇത്തവണ സംഘടിപ്പിച്ചു. ദുബായ് റണ്‍ എന്ന കൂട്ടയോട്ടത്തില്‍ 1,93,000 പേര്‍ പങ്കെടുത്തു. 2019 ലെ ആദ്യ പതിപ്പില്‍ 70,000 പേരാണ് പങ്കെടുത്തത്. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്ന ദുബായ് റൈഡില്‍ ഇത്തവണ 34,897 പേര്‍ പങ്കെടുത്തു. 2020 നെ അപേക്ഷിച്ച് ഇവിടെയും 75 ശതമാനം വര്‍ധന രേഖപ്പെടുത്തി. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്‍റെ  വാര്‍ഷിക സംരംഭമാണിത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27 വരെയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടന്നത്.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10