Logo
Sat, Jun 13, 2026 • 02:13 AM
LIVE TV
Watch

No business videos available

No Middle East videos available

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രനടക്കം മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 10, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രനടക്കം മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹാജരാകണമെന്ന് കോടതി. മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിടുതല്‍ ഹര്‍ജി ഈ മാസം 25 ന് പരി?ഗണിക്കും. നാല് തവണയും കേസ് പരി?ഗണിച്ചപ്പോള്‍ കെ സുരേന്ദരന്‍ അടക്കമുള്ള പ്രതികള്‍ ആരും തന്നെ കോടതിയില്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ വിടുതല്‍ ഹര്‍ജി നല്‍കുകയാണ്, അതുകൊണ്ടാണ് ഹാജരാകാത്തത് എന്നായിരുന്നു പ്രതികളുടെ അഭിഭാഷകര്‍ കോടതിയോട് വ്യക്തമാക്കിയത്. കഴിഞ്ഞ നാലാം തീയതി വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് വാദം നടന്നിരുന്നു. അതിലാണിപ്പോള്‍ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ അടക്കമുള്ള 6 പ്രതികളും അടുത്ത തവണ കോടതി കേസ് പരി?ഗണിക്കുമ്പോള്‍ ഹജരാകണമെന്നാണ് ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 25നാണ് വിടുതല്‍ ഹര്‍ജി കോടതി പരി?ഗണിക്കുക. വാദം കേട്ടതിന് ശേഷമായിരിക്കും ഈ കേസ് ഒഴിവാക്കണമോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. കേസ് അനധികൃതമായി കെട്ടിച്ചമച്ചതാണ്, അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കണമെന്നാണ് സുരേന്ദ്രന്റെയും മറ്റ് പ്രതികളുടെയും അഭിഭാഷകര്‍ വാദിക്കുന്നത്. 25 ന് വാദം കേട്ടതിന് ശേഷമായിരിക്കും മഞ്ചേശ്വരം കോഴക്കേസിന്റെ തുടര്‍നടപടികളിലേക്ക് കോടതി കടക്കുക.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10