Logo
Sat, Jun 13, 2026 • 05:24 AM
LIVE TV
Watch

No business videos available

No Middle East videos available

തട്ടിപ്പ് വീരന്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലെ നിത്യസന്ദർശകന്‍; കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം; അന്വേഷണം എന്‍.ഐ.എക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2020
1 min read Updated: June 11, 2026
SHARE:
SAVE: Login to save

തട്ടിപ്പ് വീരന്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലെ നിത്യസന്ദർശകന്‍; കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം; അന്വേഷണം എന്‍.ഐ.എക്ക്
ന്യൂ​ഡ​ൽ​ഹി : പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാ​പ​ന​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവത്തിന്‍റെ അന്വേഷണം എന്‍.ഐ.എക്ക്. കോഴിക്കോട് സ്വദേശി അരുണ്‍ പി രവീന്ദ്രനാണ് ഡി​.ആ​ർ.​ഡി.​ഒ ശാസ്ത്രജ്ഞനെന്ന പേരില്‍ തട്ടിപ്പ് നടത്തിയത്. അതേസമയം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന ഓ​ഫീ​സു​ക​ളി​ലെ നി​ത്യ​സ​ന്ദ​ർ​ക​നാ​യി​രു​ന്ന ഇയാള്‍ക്ക് കേ​ന്ദ്ര ​മ​ന്ത്രി​മാ​ർ അ​ട​ക്കമുള്ള ബി​.ജെ​.പി നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാണുള്ളത്. വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ  രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയായേക്കാവുന്ന ക്രമക്കേടുകള്‍, ഇയാളോട് അടുത്ത ബന്ധം പുലർത്തിയ കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നുണ്ട്. പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അരുണിനെ കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് തി​രു​വാ​മ്പാ​ടി സ്വ​ദേ​ശിയായ ഇയാള്‍ പി​ന്നീ​ട് തി​രു​വ​ല്ല​യി​ലേ​ക്കു മാ​റി​ത്താ​മ​സിക്കുകയായിരുന്നു. പ്രതിരോധ സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിന്‍റെ സൂചന ലഭിച്ചതോടെ ഇയാളെ ഇന്‍റലിജന്‍സ് ബ്യൂ​റോ​യ്ക്ക് കൈ​മാ​റി. ഐ.ബിയുടെ ചോദ്യംചെയ്യലില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു. ഇതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കിയ തട്ടിപ്പുകള്‍ നടത്തിയ ഇയാളുടെ അറസ്റ്റില്‍ ഇയാളുമായി ബന്ധം പുലർത്തിയിരുന്ന കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും വെട്ടിലായിരിക്കുകയാണ്.  ഇ​യാ​ളു​ടെ അ​റ​സ്റ്റും ത​ട്ടി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും മ​റ​യ്ക്കാ​ൻ ശ്രമങ്ങളും നടന്നു. ബി.ജെ.പി ഭരണത്തിന്‍റെ മറപിടിച്ചാണ് കഴിഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി അരുണ്‍ വ​ൻ സാമ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള തി​രി​മ​റി​ക​ൾ ന​ട​ത്തി​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റം പോ​ലു​ള്ള​വ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യിട്ടുണ്ട്. ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​റി​ൽ താ​മ​സ​മാ​ക്കി​യി​രു​ന്ന ഇ​യാ​ൾ പ്ര​ധാ​ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളിലെ നിത്യ സന്ദർശകനായിരുന്നു. ആ​ർ.എ​സ്.എ​സി​ന്‍റെ ജ​ൻ​ഡേ​വാ​ല​യി​ലെ കേ​ന്ദ്ര ഓ​ഫീ​സി​ലും മ​ല​യാ​ളി​ക​ളാ​യ ബി​.ജെ.​പി നേ​താ​ക്ക​ളു​ടെ​യും വ​സ​തി​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇയാള്‍ സ്ഥിരം സന്ദർശകനായിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡി.​ആ​ർ​.ഡി​.ഒ വ്യാ​ജ ഐ​ഡ​ന്‍റി​ന്‍റി കാ​ർ​ഡി​ന് പു​റ​മേ, സി​വി​ൽ സ​ർ​വീ​സ​സ് ഐ​.എ​.എ​സ് പ​രീ​ക്ഷ​യി​ൽ ജ​യി​ച്ച ശേ​ഷം കേ​ന്ദ്ര പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​.പി​.എ​സ്‌.​സി) ഇ​ന്‍റ​ർ​വ്യൂ​വി​ന് ക്ഷ​ണി​ച്ച​താ​യു​ള്ള വ്യാ​ജ ക​ത്തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എം ടെക് ബിരുദധാരിയാണെന്നും അ​ഖി​ലേ​ന്ത്യാ എ​ൻ​ട്ര​സ് പ​രീ​ക്ഷ​യി​ൽ 118-ാം റാ​ങ്കു​കാ​ര​ൻ ആ​ണെ​ന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതേസമയം ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാളുടെ യോഗ്യത. അ​രു​ണി​ന്‍റെ ഭാ​ര്യ ഡി​.ആ​ർ.​ഡി​.ഒ​ക്ക് അ​യ​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധം വിവാദമായിരിക്കുകയാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10