Logo
Sat, Jun 13, 2026 • 03:52 AM
LIVE TV
Watch

No business videos available

No Middle East videos available

സഭാനടപടികള്‍ പഠിപ്പിക്കാന്‍ സ്പീക്കറുടെ പ്രത്യേക റൂളിംഗ്; പുതിയ 71 അംഗങ്ങള്‍ക്കായി ഈ മാസം 17-ന് സെമിനാര്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

സഭാനടപടികള്‍ പഠിപ്പിക്കാന്‍ സ്പീക്കറുടെ പ്രത്യേക റൂളിംഗ്; പുതിയ 71 അംഗങ്ങള്‍ക്കായി ഈ മാസം 17-ന് സെമിനാര്

തിരുവനന്തപുരം: നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങളും മര്യാദകളും കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പ്രത്യേക റൂളിംഗ് നല്‍കി. സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ കാണിക്കുന്ന മാതൃകയും അച്ചടക്കവും പിന്‍തുടരാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 71 അംഗങ്ങളും തയ്യാറാകണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. സഭാനടപടികളെക്കുറിച്ച് പുതിയ ജനപ്രതിനിധികള്‍ക്ക് കൃത്യമായ ധാരണ നല്‍കുന്നതിനായി ഈ മാസം 17-ന് പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഈ സെമിനാറില്‍ പങ്കെടുക്കും.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ പുതിയ അംഗങ്ങളില്‍ പലരും സഭയുടെ പൊതുവായ മര്യാദകള്‍ ലംഘിച്ച് അമിത സ്വാതന്ത്ര്യത്തോടെ ഇടപെട്ട പശ്ചാത്തലത്തിലാണ് സ്പീക്കറുടെ ഈ അടിയന്തര ഇടപെടല്‍. ചെയറിന് (സ്പീക്കറുടെ ഡയസിന്) അഭിമുഖമായി മുഖം മറച്ചു നില്‍ക്കുക, സഭയ്ക്കുള്ളില്‍ തലങ്ങും വിലങ്ങും നടക്കുക തുടങ്ങിയ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായതായി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭയുടെ അന്തസ്സും പരമ്പരാഗതമായ കീഴ്വഴക്കങ്ങളും കാത്തുസൂക്ഷിക്കാന്‍ മുതിര്‍ന്ന ജ്യേഷ്ഠ സഹോദരന്മാരായ അംഗങ്ങളെ കണ്ട് പുതിയവര്‍ പഠിക്കണമെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10