Logo
Sat, Jun 13, 2026 • 12:55 AM
LIVE TV
Watch

No business videos available

No Middle East videos available

നിയമസഭ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നേരത്തോടെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 26, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

നിയമസഭ തെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നേരത്തോടെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. വൈകുന്നേരം മൂന്ന് മണിയോടെ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമാകും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളതെങ്കിലും ഡമ്മി സ്ഥാനാര്‍ത്ഥികളും വിമതരും പിന്മാറുന്നതോടെ ഈ എണ്ണത്തില്‍ കുറവുണ്ടാകും. പ്രധാന മുന്നണികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അതീവ നിര്‍ണ്ണായകമാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക സമര്‍പ്പിച്ച വിമതരെയും സ്വതന്ത്രരെയും അനുനയിപ്പിച്ച് പിന്‍വലിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് നേതൃത്വങ്ങള്‍. പല പ്രമുഖ മണ്ഡലങ്ങളിലും വിമത ഭീഷണി നിലനില്‍ക്കുന്നത് മുന്നണികളുടെ ഉറക്കം കെടുത്തുന്നുണ്ട്. വിമതര്‍ മത്സരരംഗത്ത് ഉറച്ചുനിന്നാല്‍ അത് വോട്ടുവിഹിതത്തെയും വിജയസാധ്യതയെയും നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അപരന്മാരുടെ സാന്നിധ്യമാണ് മുന്നണികളെ അലട്ടുന്ന മറ്റൊരു പ്രധാന ഘടകം. പ്രധാന സ്ഥാനാര്‍ത്ഥികളുടെ പേരിനോട് സാമ്യമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ സാധ്യതയുള്ളതിനാല്‍, അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുന്നതോടെ ഓരോ മണ്ഡലത്തിലും വോട്ടിംഗ് യന്ത്രത്തില്‍ പതിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ മുന്‍ഗണനാ ക്രമവും ചിഹ്നങ്ങളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരണാധികാരികള്‍ നടത്തും. നിലവിലെ കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് (17 പേര്‍). തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നില്‍. ആകെ 1254 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 269 പേരുടെ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയാകുന്നതോടെ കേരളം ഔദ്യോഗികമായി വോട്ടെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. വരും ദിവസങ്ങളില്‍ പ്രചാരണം കൂടുതല്‍ ആവേശകരമായ ഘട്ടത്തിലേക്ക് നീങ്ങുമെന്നുറപ്പാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10