Logo
Fri, Jun 12, 2026 • 08:38 PM
LIVE TV
Watch

No business videos available

No Middle East videos available

'ഇടത് സർക്കാരിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഫലിക്കില്ല'; സ്വർണ്ണക്കൊള്ള സജീവമായാൽ പൊള്ളുന്നത് സർക്കാരിനെന്ന് കെ.സി. വേണുഗോപാൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 08, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

'ഇടത് സർക്കാരിന്‍റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഫലിക്കില്ല'; സ്വർണ്ണക്കൊള്ള സജീവമായാൽ പൊള്ളുന്നത് സർക്കാരിനെന്ന് കെ.സി. വേണുഗോപാൽ

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണ്ണക്കടത്ത് വിവാദങ്ങൾ വഴിതിരിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കടത്ത് കേസ് സജീവമാകുന്നത് ആർക്കാണ് യഥാർത്ഥത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പരിഹസിച്ചു. കേസിൽ ഉൾപ്പെട്ട സി.പി.എം നേതാക്കൾ അഴിക്കുള്ളിലാകുന്നത് കാണാൻ യു.ഡി.എഫും കേരള ജനതയും കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷമായി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. ഈ സർക്കാരിനെ താഴെയിറക്കാനുള്ള നിർണ്ണായക പോരാട്ടത്തിലാണ് യു.ഡി.എഫ്. അഴിമതിയും ഭരണപരാജയങ്ങളും മറച്ചുവെക്കാൻ വെറും ആരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചുവിടാൻ സർക്കാരിന് കഴിയില്ല. യു.ഡി.എഫിന്റെ പോരാട്ടം നീതിക്കും ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അത്തരം തന്ത്രങ്ങൾക്കൊന്നും മുന്നിൽ വഴങ്ങില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള പ്രതികരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപത്തെ പരാമർശങ്ങളെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്ന് പറയാത്തതുകൊണ്ട് എന്തും ചോദിക്കാമെന്നാണോ നിങ്ങൾ കരുതുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യപരമായ മര്യാദകൾ പാലിക്കുന്നത് മാധ്യമങ്ങളോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10