Logo
Sat, Jun 13, 2026 • 02:30 AM
LIVE TV
Watch

No business videos available

No Middle East videos available

'ജ്യോതിയും വന്നില്ല, തീയുമില്ല'; പണികള്‍ പൂര്‍ത്തിയാകാതെ കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ തിരിച്ചേല്‍പ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 30, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'ജ്യോതിയും വന്നില്ല, തീയുമില്ല'; പണികള്‍ പൂര്‍ത്തിയാകാതെ കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ തിരിച്ചേല്‍പ്പിച്ചു
പണികള്‍ പൂര്‍ത്തിയാകാതെ കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ തിരിച്ചേല്‍പ്പിച്ചു.ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍ക്ക് വീണ്ടും സമയം അനുവദിക്കും.അര്‍ജന്റീന ടീമിന്റെ മത്സരത്തിനായി കൈമാറിയ സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് കൈമാറുമെന്ന് പറഞ്ഞിരുന്നെങ്കിലും നവീകരണം പാതിവഴിയിലാക്കി സ്റ്റേഡിയം ഇന്നലെ തന്നെ സ്‌പോണ്‍സര്‍ ജി സി ഡി എ ക്ക് കൈമാറി.സ്റ്റേഡിയം ജി സി ഡി എ തിരിച്ചേല്‍പ്പിക്കുന്ന കാര്യത്തില്‍ മാത്രം സ്‌പോണ്‍സര്‍ വാക്ക് പാലിച്ചു. എന്നാല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ഒന്നും പൂര്‍ത്തീകരിച്ചിട്ടില്ല.സ്റ്റേഡിയത്തിലെ നിലവിലെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗം പരിശോധിക്കും. കരാര്‍ കാലാവധി അവസാനിച്ചിട്ടും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല. അര്‍ജന്റീന ടീമിന്റെ മത്സരത്തിനായി കൈമാറിയ സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാക്കി സ്റ്റേഡിയം ഇന്നലെ തന്നെ സ്‌പോണ്‍സര്‍ ജി സി ഡി എ ക്ക് കൈമാറി.സ്റ്റേഡിയം ജി സി ഡി എ തിരിച്ചേല്‍പ്പിക്കുന്ന കാര്യത്തില്‍ മാത്രം സ്‌പോണ്‍സര്‍ വാക്ക് പാലിച്ചു. എന്നാല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ഒന്നും പൂര്‍ത്തീകരിച്ചിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സെപ്റ്റംബര്‍ 26നാണ് സ്പോണ്‍സര്‍ സ്റ്റേഡിയം ഏറ്റെടുത്തത്. നംവബര്‍ 30ന് ഉള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പറഞ്ഞിരുന്നത്.70 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചിരുന്നത്. പുതിയ കവാടം, ചുറ്റുമതില്‍,വിവിഐപി സിറ്റിങ് ഏരിയ, സീറ്റിങ് അറേഞ്ച്മെന്റ് സംവിധാനം, ഫ്‌ലഡ് ലൈറ്റ്, ടര്‍ഫടക്കം നവീകരിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും പൂര്‍ത്തിയായിട്ടില്ല. വ്യക്തമായ കരാര്‍ ഇല്ലാതെയായിരുന്നു സ്റ്റേഡിയം ജിസിഡിഎ സ്‌പോണ്‍സര്‍ക്ക് കൈമാറിയത്. അര്‍ജന്റീന കേരളത്തിലേക്കെത്തുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സ്റ്റേഡിയം കൈമാറിയത്. എന്നാല്‍ അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ഒക്ടോബറില്‍ വ്യക്തമായിരുന്നു.സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി മാത്രമേ തിരികെ ഏല്‍പ്പിക്കൂ എന്ന് ജിസിഡിഎയും സ്‌പോണ്‍സറും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിര്‍മാണം പാതിവഴിയിലാണ്. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. സീറ്റിങ് സംവിധാനം 70 ശതമാനം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. സ്റ്റേഡിയം തിരികെ കൈമാറുന്നതോടെ ഇനിയുള്ള നിര്‍മാണം എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തത വേണം. ജിസിഡിഎ എഞ്ചിനീയറിങ് വിഭാ?ഗം പരിശോധന നടത്തിയ ശേഷമാകും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയം കൂടെ സ്‌പോണ്‍സര്‍ക്ക് അനുവദിക്കുമെന്നാണ് നിലവിലെ വിവരം.അടുത്ത വര്‍ഷം വേള്‍ഡ് കപ്പ് നടക്കുന്നതിനാല്‍ മാര്‍ച്ച് വിന്‍ഡോയിലും മെസ്സിയും ടീമും കേരളത്തിലേക്ക് എത്തില്ലന്നാണ് കായിക മേഖലയിലുള്ളവര്‍ പറയുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10