Logo
Sat, Jun 13, 2026 • 03:54 AM
LIVE TV
Watch

No business videos available

No Middle East videos available

'അദ്ദേഹം പരമോന്നത സ്വർ​ഗത്തിൽ പ്രവേശിച്ചിരിക്കുന്നു'- കണ്ണീർ പൊഴിച്ച് വാർത്ത അവതാരകൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 01, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'അദ്ദേഹം പരമോന്നത സ്വർ​ഗത്തിൽ പ്രവേശിച്ചിരിക്കുന്നു'- കണ്ണീർ പൊഴിച്ച് വാർത്ത അവതാരകൻ

ആയത്തുല്ല ഖമനേയിയെ അമേരിക്ക വധിച്ച വാർത്ത ലോകത്തെ അറിയിച്ച ഇറാൻ സ്റ്റേറ്റ് അവതാരകൻ വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞു. അചഞ്ചലമായ ഇസ്ലാമിക സംരക്ഷണത്തിന്റെ പവിത്രമായ പർവതമായി വിശ്രമമില്ലാത്ത പോരാട്ടത്തിന് ശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവ് മുസ്ലീങ്ങളുടെയും നേതാവും ഇമാമുമായ ആയത്തുല്ല സഈദലി ഹുസൈനി ഖമനേയി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഉന്നതി ഉയർത്തിപ്പിടിക്കുന്ന പാതയിൽ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു, അദ്ദേഹം പരമോന്നത സ്വർ​ഗത്തിൽ പ്രവേശിച്ചിരിക്കുന്നു- കണ്ണീർ പൊഴിച്ച് വാർത്ത അവതാരകൻ ഇറാൻ ജനതയെ അറിയിച്ചു.

എന്നാൽ ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകൾ തുടർച്ചയായി വർഷിച്ച ശേഷമാണെന്നും ആക്രമണം ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഖമനയിയെയും കൂട്ടാളികളെയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം.

ഖമനേയി എവിടെയാണെന്ന് ഇന്റലിജൻസ്, ട്രാക്കിംഗ് സംവിധാനങ്ങൾ നിരീക്ഷിച്ചു. ഒടുവിൽ തന്റെ ഓഫിസിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, യാതൊരു പഴുതും നൽകാതെയായിരുന്നു ആക്രമണം, ഖമനേയിക്കോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ​​ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഖമേനിയുടെ കോമ്പൗണ്ട് നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10