Logo
Sun, Jun 14, 2026 • 10:11 AM
LIVE TV
Watch

No business videos available

No Middle East videos available

ജെ.കെ മേനോന് ഇന്‍റര്‍നാഷണല്‍ ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരം: ആദരിച്ച് യു.കെ ഹൗസ് ഓഫ് കോമണ്‍സ്; അഭിമാനനേട്ടം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 03, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ജെ.കെ മേനോന് ഇന്‍റര്‍നാഷണല്‍ ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരം: ആദരിച്ച് യു.കെ ഹൗസ് ഓഫ് കോമണ്‍സ്; അഭിമാനനേട്ടം
ലണ്ടന്‍: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെ.കെ മേനോനെ യു.കെ ഹൗസ് ഓഫ് കോമണ്‍സിൽ പുരസ്കാരം നൽകി ആദരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കൊപ്പം ഇന്‍റര്‍നാഷ്ണല്‍ പുരസ്കാരം നേടിയാണ് മലയാളിക്കും ഇന്ത്യക്കും ജെ.കെ മേനോന്‍ അഭിമാനമായത്. കൊവിഡ് കാലഘട്ടത്തില്‍ പ്രതിസന്ധികളെ തരണം ചെയുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് യു.കെ ഹൗസ് ഓഫ് കോമണ്‍സ് ആദരിച്ചത്. അന്താരാഷ്‌ട്ര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും വിവിധ രാജ്യങ്ങളിലായി തുടരുന്ന സേവനങ്ങളും പരിഗണിച്ചാണ് ജെ.കെ മേനോന് ഇന്‍റര്‍നാഷണല്‍ ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരം നല്‍കിയത്. ബ്രിട്ടീഷ് പാർലമെന്‍റ് അംഗങ്ങളെയും യു.കെ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചു. യുകെ ആസ്ഥാനമായുള്ള ഇപിജിയാണ് പൊളിറ്റിക്കല്‍ പബ്ലിക്ക് സേവനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന്‍റെ നിര്‍ണ്ണയവും ചടങ്ങും സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നുമുള്ള ആദ്യ പുരസ്കാര ജേതാവാണ് ജെ.കെ മേനോന്‍. ഖത്തര്‍ ആസ്ഥാനമായ എബിഎന്‍ കോര്‍പ്പറേഷന്‍റെ ചെയര്‍മാനാണ് ജെ.കെ മേനോന്‍. ഖത്തര്‍, കുവൈറ്റ്, സൗദി, ദുബായ്, സുഡാന്‍, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിരവധി ബിസിനസുകള്‍ ജെ.കെ മേനോനുണ്ട്. പ്രവാസ ലോകത്ത് ഇന്ത്യക്കാരുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേത്യത്വം നല്‍കുന്നതുകൂടി പരിഗണിച്ചായിരുന്നു പുരസ്കാരനിർണയ സമിതി ജെ.കെ മേനോന് പുരസ്കാരം നല്‍കി ആദരവ് പ്രകടിപ്പിച്ചത്. ജെ.കെ മേനോന് പുറമെ ഇറാഖില്‍ നിന്നുമുള്ള നടനും ഗായകനുമായ ഹുസാം അൽ റസാമിനെ അന്താരാഷ്ട്ര കലാപ്രതിഭ അവാർഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു. ബ്രിട്ടീഷ് പാർലമെന്‍റിലെ കൗണ്‍സില്‍ പ്രസിഡന്‍റ് പെന്നി മോര്‍ഡന്‍റിനും യു.കെ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവുമായ സര്‍ കിയര്‍ സ്റ്റാമറിനും പാര്‍ലമെന്‍റ് ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. യു.കെ പാര്‍ലമെന്‍റിലെ ഏറ്റവും മികച്ച ഷാഡോ മിനിസ്റ്റര്‍ക്കുള്ള പുരസ്കാരം ലൂയിസ് ഹൈയ് നേടി. ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലായിരുന്നു പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10