Logo
Fri, Jun 12, 2026 • 10:11 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ദിരാഭവന്‍ അലകടലായി; 63 വിജയനായകര്‍ പടികയറി, ഇനി പുതുയുഗം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 07, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇന്ദിരാഭവന്‍ അലകടലായി; 63 വിജയനായകര്‍ പടികയറി, ഇനി പുതുയുഗം




തിരുവനന്തപുരം ശാസ്തമംഗലത്തെ ഇന്ദിരാഭവന്‍ ഇന്ന് വെറുമൊരു ഓഫീസ് ആയിരുന്നില്ല; ഒരു ജനതയുടെ സ്വപ്നങ്ങളുടെയും വിജയത്തിന്റെയും ആസ്ഥാനമായിരുന്നു. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈ മണ്ണ് ഇന്ന് ഒരു ചരിത്ര നിയോഗത്തിന് വേദിയായി. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭരണത്തിന്റെ അമരത്തേക്ക് മടങ്ങിവരുന്ന 63 നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുതുയുഗത്തിന്റെ നാന്ദി കുറിക്കാന്‍ ഇന്ദിരാഭവന്റെ പടികയറി.

ഉത്സവലഹരിയിലായിരുന്നു ശാസ്തമംഗലം. മുദ്രാവാക്യ വിളികളും പുഷ്പവൃഷ്ടിയുമായി പ്രവര്‍ത്തകര്‍ ഇന്ദിരാഭവനെ ഇളക്കിമറിച്ചു. നിയുക്ത എംഎല്‍എമാരെ മധുരം നല്‍കി സ്വീകരിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്തരീക്ഷത്തില്‍ വിജയത്തിന്റെ മാധുര്യം നിറച്ചു. ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന ആ സ്വീകരണം കേവലം ഒരു ചടങ്ങല്ല, മറിച്ച് ഒരു വലിയ പോരാട്ടത്തിന്റെ വിജയഘോഷമായിരുന്നു.

പഴയ അമരക്കാരും പുതിയ കരുത്തരും പരസ്പരം ആലിംഗനം ചെയ്തും അനുഭവങ്ങള്‍ പങ്കുവെച്ചും നീങ്ങുമ്പോള്‍ ഇന്ദിരാഭവന്‍ പുതിയൊരു രാഷ്ട്രീയ ഊര്‍ജ്ജത്തിന് സാക്ഷ്യം വഹിച്ചു. സിപിഎം കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി എത്തിയ 'ജയന്റ് കില്ലര്‍'മാര്‍ക്കായിരുന്നു ഇന്ദിരാഭവന്‍ രാജോചിതമായ സ്വീകരണം ഒരുക്കിയത്. അവരുടെ ഓരോ ചുവടുവെപ്പിലും പോരാട്ടവീര്യത്തിന്റെ തിളക്കമുണ്ടായിരുന്നു.

കേരളത്തിന്റെ നായകന്‍ ആരാകണമെന്ന ചോദ്യത്തിന് മുന്നില്‍ പലരും പക്വതയോടെ മറുപടി നല്‍കി. അനുഭവങ്ങളുടെ കെട്ടഴിച്ചും ഭാവി കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചും ഓരോ എംഎല്‍എയും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലെത്തി. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും എത്തിയതോടെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി കെപിസിസി ആസ്ഥാനം മാറി. ഇന്ദിരാഭവന്റെ മുറ്റത്ത് തിക്കിത്തിരക്കിയ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത് കേരള രാഷ്ട്രീയത്തിന്റെ പുതിയ ചരിത്രമാണ്.

കേരള രാഷ്ട്രീയ ഭൂപടത്തില്‍ ഇന്ദിരാഭവന്‍ ഇന്ന് പുതിയൊരു അടയാളം തീര്‍ത്തു. ജനവിധി നല്‍കിയ കരുത്തുമായി, നിശ്ചയദാര്‍ഢ്യമുള്ള 63 പേര്‍ അവിടെ ഒത്തുചേര്‍ന്നപ്പോള്‍ അത് വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ ഉജ്ജ്വലമായ തുടക്കമായി മാറി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10