Logo
Sat, Jun 13, 2026 • 02:33 AM
LIVE TV
Watch

No business videos available

No Middle East videos available

വയനാട് പുനരധിവാസത്തിൽ ഹൈക്കോടതി വിമർശനം; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഴ്ച വ്യക്തമാക്കുന്നുവെന്ന് വി.ഡി. സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 08, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വയനാട് പുനരധിവാസത്തിൽ ഹൈക്കോടതി വിമർശനം; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഴ്ച വ്യക്തമാക്കുന്നുവെന്ന്  വി.ഡി. സതീശന്‍
  തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ ഹൈക്കോടതി വിമർശനം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഴ്ച വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഹൈക്കോടതി വിമർശനം ഈ വീഴ്ചയുടെ തെളിവാണെന്നും സതീശന്‍ ചൂണ്ടികാട്ടി. വയനാട് ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ദുരന്തത്തെ L3 വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണ്. പുനരധിവാസത്തിന് എത്ര തുക വേണ്ടിവരുമെന്നും നിലവിലെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും എത്ര തുക ഉപയോഗിക്കാൻ സാധിക്കുമെന്നും ഉൾപ്പെടെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകാത്തതും ഗുരുതരമായ കുറ്റമാണ്. ഇത് സംബന്ധിച്ച കോടതി വിമർശനം സംസ്ഥാന സർക്കാരിന്‍റെ ആത്മാർഥതയില്ലായ്മയാണ് തെളിയിക്കുന്നതെന്നും വി.ഡി. വ്യക്തമാക്കി. പുനരധിവാസത്തിനായി ഭൂമി പോലും കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്‍റെ വലിയ വീഴ്ചയാണ്. ഇതേ തുടർന്ന് കർണാടക സർക്കാർ അടക്കം വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ വൈകുകയാണ്. വീഴ്ചകൾ പരിഹരിച്ച് വയനാടിലെ പാവപ്പെട്ട ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10