Logo
Sat, Jun 13, 2026 • 11:46 PM
LIVE TV
Watch

No business videos available

No Middle East videos available

ആശങ്ക മാറി : താമസ വീസ കാലാവധി തീര്‍ന്നാലും പ്രവാസികള്‍ക്ക് യുഎഇയില്‍ മടങ്ങിയെത്താം ; പുറപ്പെടും മുമ്പ് യാത്രാ പെര്‍മിറ്റിന് വെബ്‌സൈറ്റില്‍ അപേക്ഷിക്കണം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 01, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ആശങ്ക മാറി : താമസ വീസ കാലാവധി  തീര്‍ന്നാലും പ്രവാസികള്‍ക്ക് യുഎഇയില്‍ മടങ്ങിയെത്താം ; പുറപ്പെടും മുമ്പ് യാത്രാ  പെര്‍മിറ്റിന് വെബ്‌സൈറ്റില്‍  അപേക്ഷിക്കണം
ദുബായ് : യുഎഇയിലെ താമസ വീസ കാലാവധി തീര്‍ന്നാലും പ്രവാസികള്‍ക്ക് മടങ്ങിയെത്താമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ വീസാ കാലാവധി ഈ വര്‍ഷാവസാനം വരെ നീട്ടിയതോടെയാണിത്. ഇതോടെ, യുഎഇയ്ക്ക് പുറത്തുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ഇത് ആശ്വാസകരമാകും. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. 2020 ഡിസംബര്‍ വരെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു 2020 മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി തീര്‍ന്ന വീസയുളളവര്‍ക്ക് , ഡിസംബര്‍ വരെ കാലാവധി ദീര്‍ഘിപ്പിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് വീണ്ടും വ്യക്തമാക്കിയതോടെയാണിത്. കൊവിഡ് മൂലം വിമാന സര്‍വീസ് റദ്ദാക്കിയതിനാല്‍ യുഎഇലേക്ക് തിരിച്ചുവരാനാകാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയര്‍ നിരവധിയാണ്. തിരിച്ചെത്തിയ ശേഷം വീസ പുതുക്കാമെന്നു കരുതിയവരും ഇവരിലുണ്ട്. വീസ കാലാവധി തീര്‍ന്നപ്പോള്‍ ഇവരുടെ മടക്കയാത്രയും തടസ്സമായി. അതിനാല്‍ ഇത്തരക്കാര്‍ക്ക് വീസയ്ക്ക് വേണ്ടത്ര കാലാവധി ലഭിച്ചതു വഴി, ഇവരുടെ മടക്ക യാത്ര ഇനി എളുപ്പമാക്കും. ജൂണ്‍ ഒന്നു മുതല്‍ വിദേശത്തുളളവരുടെ മടക്ക യാത്ര ആരംഭിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാത്തതിലാണ് വൈകുന്നത്. യാത്രാ പെര്‍മിറ്റിനായി വെബ്‌സൈറ്റില്‍ അപേക്ഷിക്കണം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ പുറപ്പെടും മുമ്പ് നിശ്ചിത വെബ്‌സൈറ്റില്‍, യാത്രാ പെര്‍മിറ്റിനായി അപേക്ഷിക്കണം. ജൂണ്‍ ഒന്നു മുതല്‍ കാലാവധിയുള്ള വീസക്കാര്‍ക്ക് തിരിച്ചെത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. മടക്കയാത്രയ്ക്കുള്ള പെര്‍മിറ്റ് ലഭിക്കാന്‍ അതോറിറ്റിയുടെ www.smartservices.ica.gov.ae വെബ്‌സൈറ്റില്‍ അപേക്ഷിക്കണം. കളര്‍ ഫോട്ടോ, വീസ, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വ്യക്തമായ കാരണം രേഖപ്പെടുത്തണം വിദേശത്ത് കഴിയാനുണ്ടായ കാരണങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കേണ്ടി വരും. വിനോദയാത്രയിലായിരുന്നെങ്കില്‍ അതു തെളിയിക്കുന്ന രേഖകള്‍ തൊഴില്‍, വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ളത് സമര്‍പ്പിക്കണം. അതില്ലാത്തവര്‍ മടക്കയാത്ര വിമാന ടിക്കറ്റ് പകര്‍പ്പ് നല്‍കിയാലും മതിയാകും.  കൊവിഡ് മൂലം കുടുംബങ്ങളുമായി ഒറ്റപ്പെട്ട് കഴിയുന്നവരെ അവരുടെ കുടുബങ്ങളില്‍ എത്തിക്കുന്നതിനാണ് ഈ സേവനമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10