Logo
Fri, Jun 12, 2026 • 11:38 PM
LIVE TV
Watch

No business videos available

No Middle East videos available

തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 11, 2019
1 min read Updated: June 11, 2026
SHARE:
SAVE: Login to save

തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു
തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് നാല് രൂപയും ഡീസലിന് 5.60 രൂപയും കൂടി. രണ്ടുമാസത്തിനിടെയുള്ള ഇന്ധന വിലവർധന അവശ്യസാധനങ്ങളുടെ വില കൂടാനിടയാക്കും. ഞായറാഴ്ച മലപ്പുറത്ത് 74.80 രൂപയാണ് പെട്രോൾവില. ഡീസലിന് 71.76 രൂപയും. തിരുവനന്തപുരത്ത് 75.69 രൂപയായി പെട്രോൾ വില. ഡീസലിന് 72.58 രൂപയായി. ജനുവരി ഒൻപത് മുതലാണ് ഇന്ധനവില കൂടാൻ തുടങ്ങിയത്. മലപ്പുറത്ത് 70.77 രൂപയായിരുന്നു പെട്രോൾ വില. ഫെബ്രുവരി ഒൻപതിന് 72.65 രൂപയായി. ഒരുമാസം കൂടി പിന്നിട്ടപ്പോൾ അത് 74.80 ൽ എത്തി. ഡീസലിന് ജനുവരി ഒൻപതിന് 66.17 രൂപയായിരുന്നു. ഫെബ്രുവരി ഒൻപതിന് 69.71 രൂപയായി. രണ്ടുമാസത്തിനിടെയുള്ള ഇന്ധന വിലവർധന അവശ്യസാധനങ്ങളുടെ വില കൂടാനിടയാക്കും. ഓട്ടോ-ടാക്‌സി-ബസ് സർവീസിനെയും പ്രതികൂലമായി ബാധിക്കും. ബിജെപി അധികാരത്തിലെത്തുമ്പോൾ പെട്രോൾ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10