Logo
Sun, Jun 14, 2026 • 02:50 AM
LIVE TV
Watch

No business videos available

No Middle East videos available

യുഎഇയില്‍ രക്തദാനവും അനുസ്മരണവും വെബിനാറുമായി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 28, 2020
1 min read Updated: June 11, 2026
SHARE:
SAVE: Login to save

യുഎഇയില്‍ രക്തദാനവും അനുസ്മരണവും വെബിനാറുമായി മുന്‍ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
ദുബായ് : ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം യുഎഇയിലെ പ്രവാസി സംഘടനകള്‍ വിവിധ പരിപാടികളോടെ ആചരിക്കും. കോണ്‍ഗ്രസ് കൂട്ടായ്മയായ ഇന്‍കാസ് ഉള്‍പ്പടെയുള്ള പ്രവാസി സംഘടനകള്‍ വിവിധ ദിവസങ്ങളിലായി ഇതിന് ചുക്കാന്‍ പിടിക്കും. രക്തദാനവും അനുസ്മരണവും വെബിനാറുകളുമായാണ് ഇത്തവണത്തെ ദിനാചരണം.   ഷാര്‍ജ ഇന്‍കാസ് ഷാര്‍ജ ഇന്‍കാസ് രക്തദാന ക്യാംപ് ഒക്ടോബര്‍ 29 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് ഏഴു വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കും. പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ എ റഹിം അറിയിച്ചു. ദുബായ് പ്രിയദര്‍ശിനി വളണ്ടിയര്‍ ഗ്രൂപ്പ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും  കേരളപിറവിയോടാനുബന്ധിച്ചും ഒക്ടോബര്‍ 29 ന് വ്യാഴാഴ്ച ദുബായ് ലത്തീഫാ ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് നടത്തുമെന്ന് ദുബായ് പ്രിയദര്‍ശിനി വളണ്ടിയര്‍ ഗ്രൂപ്പ് അറിയിച്ചു. ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുക്കും. രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരിപാടി. ഇന്ത്യന്‍ കോണ്‍സല്‍ ഉത്തം ചന്ദ് രാവിലെ 11 ന് ഉല്‍ഘാടനം ചെയ്യും. താല്‍പര്യമുള്ളവര്‍ 055 6475118 എന്ന നമ്പറില്‍ ബന്ധപ്പെടണം.   റാസല്‍ഖൈമ ഇന്‍കാസ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമ ഇന്‍കാസ് സെമിനാര്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 31 ന് ശനിയാഴ്ച യുഎഇ സമയം രാത്രി ഏഴുമുതല്‍ വീഡിയോ വഴിയാണ് സെമിനാര്‍. ഇന്ത്യ, ഇന്ദിര, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന വിഷയത്തിലാണ് പരിപാടി. കെ പി സി സി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ വിഷയാവതരണം നടത്തും. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. സരിന്‍ മുഖ്യപ്രഭാഷണം നടത്തും. റാസല്‍ഖൈമ ഇന്‍കാസ് പ്രസിഡണ്ട് എസ് എ സലിം അധ്യക്ഷത വഹിക്കുമെന്ന് വര്‍ക്കിങ് പ്രസിഡണ്ട് നാസര്‍ അല്‍ദാന, ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ എന്നിവര്‍ അറിയിച്ചു. അതേസമയം, ഇതോടനുബന്ധിച്ചുള്ള രക്തദാന ക്യാപ് നവംബര്‍ 22ന് വെള്ളിയാഴ്ച റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. നവംബര്‍ 22ന് ഉച്ചക്ക് മൂന്നു മുതലാണ് ക്യാപ് ആരംഭിക്കുക. ദുബായ് ഇന്‍കാസ് ദുബായ് ഇന്‍കാസ് സംഘടിപ്പിക്കുന്ന ഇന്ദിരാഗാന്ധി അനുസ്മരണം ഒക്ടോബര്‍ 31 ന് ശനിയാഴ്ച യുഎഇ സമയം രാത്രി ഏഴു മുതല്‍ വീഡിയോ വഴി നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വടകര ലോകസഭാംഗം കെ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ടി സിദിഖ് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഇന്‍കാസ് ദുബായ് പ്രസിഡണ്ട് നദീര്‍ കാപ്പാട് അധ്യക്ഷത വഹിക്കും. അബുദാബി ഇന്‍കാസ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 ന് ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഇന്‍കാസ് അബുദാബി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഇന്‍കാസിന്‍റെ ഹെല്‍പ്പ് ഡെസ്‌ക്കിലെ അബുദാബി വളണ്ടിയര്‍മാര്‍, അബുദാബി ഇന്‍കാസിന്‍റെ പ്രവര്‍ത്തകരായ കൊവിഡ് വാക്‌സിന്‍ വളണ്ടിയര്‍മാര്‍ എന്നിവരെ, വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് പ്രസിഡന്‍റ് ബി യേശുശീലന്‍, ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍ എന്നിവര്‍ അറിയിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10