Logo
Sat, Jun 13, 2026 • 05:24 AM
LIVE TV
Watch

No business videos available

No Middle East videos available

തൃശൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 28, 2024
1 min read Updated: June 12, 2026
SHARE:
SAVE: Login to save

തൃശൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
  തൃശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് അവശനിലയിലായി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ ആണ് മരിച്ചത്. 56 വയസ് ആയിരുന്നു. തൃശൂർ മെഡി കോളേജിൽ ചികിത്സയിലായിരുന്ന ഉസൈബ ഇന്ന് പുലർച്ചെയാണ് മരിച്ചത്. പെരിഞ്ഞത്തെ 'സെയിൻ' ഹോട്ടലിൽ നിന്നാണ് ഇവർ കഴിഞ്ഞ ദിവസം കുഴിമന്തി കഴിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നെത്തിയ സംഘമാണ് ഹോട്ടലിൽ എത്തി തെളിവുകൾ ശേഖരിച്ചത്. ശനിയാഴ്ച രാത്രി സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അര്‍ധരാത്രിയോടെ പനിയും വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടൽ അടച്ചു പൂട്ടി. ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഹോട്ടലധികൃതർക്കെതിരെ നിയമ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10