Logo
Sun, Jun 14, 2026 • 05:02 AM
LIVE TV
Watch

No business videos available

No Middle East videos available

'വീടണയാന്‍ നാടിന്റെ കൈതാങ്ങായി' ദുബായ് ആലപ്പുഴ ഇന്‍കാസ് കമ്മിറ്റി: വിമാന ടിക്കറ്റ് വിതരണം തുടരുന്നു; കാരുണ്യത്തിന്റെ കരുതലില്‍ മടക്കയാത്ര


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 27, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'വീടണയാന്‍ നാടിന്റെ കൈതാങ്ങായി' ദുബായ് ആലപ്പുഴ ഇന്‍കാസ് കമ്മിറ്റി: വിമാന ടിക്കറ്റ് വിതരണം തുടരുന്നു; കാരുണ്യത്തിന്റെ കരുതലില്‍ മടക്കയാത്ര
    ദുബായ് : കോണ്‍ഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഇന്‍കാസിന്റെ ദുബായിലെ ആലപ്പുഴ ജില്ലാ കമ്മറ്റി വിമാന ടിക്കറ്റുകള്‍ നല്‍കി. വീസാ കാലാവധി മറ്റും കഴിഞ്ഞ് കുടുങ്ങിയവരും, രോഗികളുമായവരിലെ അര്‍ഹതപ്പെട്ടവര്‍ക്കാണ് വിമാന ടിക്കറ്റുകള്‍ നല്‍കി വരുന്നത്. വീടണയാന്‍ നാടിന്റെ കൈതാങ്ങ് എന്ന ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ഡി സി സി ) സാന്ത്വന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ സഹായം. ഇപ്രകാരം, 31 വിമാന ടിക്കറ്റുകളാണ് ദുബായ് കമ്മറ്റി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ടിക്കറ്റ് വിതരണ ചടങ്ങില്‍ ദുബായ് ഇന്‍കാസ് ആലപ്പുഴ ജില്ലാ നേതാക്കളായ സി. മോഹന്‍ ദാസ്, സി എ ബിജു, പ്രസിഡണ്ട് സുജിത്ത് മുഹമ്മദ്, അന്‍ഷാദ്, ഷൈജു ഡാനിയേല്‍, ബിനോയ്, ഖുറൈഷി ആലപ്പുഴ, ബിജു വര്‍ഗ്ഗീസ്, ഷിജു പാറയില്‍ എന്നിവര്‍ സംബന്ധിച്ചു. നേരത്തെ, അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം ലിജുവിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം, പിണറായി സര്‍ക്കാരിന്റെ അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് ജില്ലാ കള്കടര്‍ സ്വീകരിച്ചിരുന്നില്ല. അതിനാല്‍, ഈ സംഖ്യയില്‍ നിന്നുള്ള വിഹിതം കൂടി ഉള്‍പ്പെടുത്തിയാണ്, ദുബായിലെ ഇന്‍കാസ് ആലപ്പുഴ കമ്മിറ്റി 31 പ്രവാസികള്‍ക്ക് മടക്കയാത്രയ്ക്ക് ടിക്കറ്റ് നല്‍കി വരുന്നത്. പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണെന്ന് സി. മോഹന്‍ ദാസ്, പ്രസിഡണ്ട് സുജിത്ത് മുഹമ്മദ്, ഷൈജു ഡാനിയേല്‍ എന്നിവര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10