Logo
Sat, Jun 13, 2026 • 07:47 AM
LIVE TV
Watch

No business videos available

No Middle East videos available

HIGHCOURT| 'തുടര്‍പഠനത്തിന് സൗകര്യമൊരുക്കണം': ഷഹബാസ് വധക്കേസ് പ്രതികളുടെ തുടര്‍പഠനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

HIGHCOURT| 'തുടര്‍പഠനത്തിന് സൗകര്യമൊരുക്കണം': ഷഹബാസ് വധക്കേസ് പ്രതികളുടെ തുടര്‍പഠനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം
ഷഹബാസ് വധക്കേസ് പ്രതികള്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് നിര്‍ദേശം. 11 ക്ലാസിലേക്ക് കയറി തുടര്‍പഠനത്തിന് യോഗ്യത നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. ഷഹബാസ് വധക്കേസിലെ ആറ് പ്രതികളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത് കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് പോലീസിനും നിര്‍ദേശമുണ്ട്. നാളെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന ദിവസം. അതിനാല്‍ നിലവില്‍ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരമുള്ള 3 സ്‌കൂളുകളില്‍ അവരെ കൊണ്ടു പോയി വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നയിരുന്നു പ്രതികളുടെ ആവശ്യം. അതിനുള്ള നിര്‍ദേശം സൂപ്രണ്ടിന് നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. അതിന്‍പ്രകാരം അഡ്മിഷന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന് സൂപ്രണ്ടിനും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കണമെന്ന് താമരശ്ശേരി എസ്എച്ച്ഒ യ്ക്കും കോടതി നിര്‍ദേശം നല്‍കി. വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഷഹബാസ്. ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഷഹബാസിനെ മറ്റ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10