Logo
Sat, Jun 13, 2026 • 12:54 AM
LIVE TV
Watch

No business videos available

No Middle East videos available

പോളിങ് കണക്കിൽ കമ്മീഷന്റെ വൈകിവന്ന വിശദീകരണം; 79.63% എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; അന്തിമ കണക്കിലും മാറ്റമുണ്ടാകുമെന്ന് സൂചന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 13, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പോളിങ് കണക്കിൽ കമ്മീഷന്റെ വൈകിവന്ന വിശദീകരണം; 79.63% എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; അന്തിമ കണക്കിലും മാറ്റമുണ്ടാകുമെന്ന് സൂചന

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചതിന് പിന്നാലെ, വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തി. എന്നാൽ കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ട കണക്കുകൾ കൂടുതൽ ആശയക്കുഴപ്പങ്ങൾക്കും സംശയങ്ങൾക്കും വഴിമരുന്നിട്ടിരിക്കുകയാണ്.

ഇവിഎം വോട്ടുകൾ 78.27 ശതമാനമാണെന്നും തപാൽ വോട്ടുകൾ കൂടി ചേരുമ്പോൾ ഇത് 79.63 ശതമാനമാകുമെന്നുമാണ് കമ്മീഷന്റെ വാദം. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ പ്രാഥമിക കണക്കുകൾ പോലും ലഭ്യമാക്കാതെ വൈകിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പ്രവർത്തനങ്ങളിൽ ആശയക്കുഴപ്പമില്ലെന്ന് കമ്മീഷൻ അവകാശപ്പെടുമ്പോഴും, കണക്കുകൾ ക്രോഡീകരിക്കുന്നതിലെ കാലതാമസം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിച്ചിരിക്കുകയാണ്.

തപാൽ വോട്ടുകളുടെ കാര്യത്തിലും വലിയ അവ്യക്തത നിലനിൽക്കുന്നു. വീട്ടിൽ നിന്നുള്ള വോട്ടിംഗിലും ഭിന്നശേഷിക്കാരുടെ വോട്ടിംഗിലും 90 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയതായി കമ്മീഷൻ പറയുമ്പോഴും, 53,984 സർവീസ് വോട്ടർമാരുടെ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നത് വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്തിമ കണക്കുകളിൽ ഇനിയും മാറ്റങ്ങൾ വരുമെന്ന കമ്മീഷന്റെ പ്രസ്താവന വോട്ടെടുപ്പ് ഫലത്തിൽ അട്ടിമറി നടക്കുമോ എന്ന ആശങ്ക പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുലർത്തേണ്ട ജാഗ്രതയും സുതാര്യതയും കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് പ്രധാന വിമർശനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ഗൗരവകരമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം, കണക്കുകളിലെ കളിയിലൂടെ ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും കമ്മീഷൻ കുഴപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10