Logo
Sat, Jun 13, 2026 • 08:02 AM
LIVE TV
Watch

No business videos available

No Middle East videos available

ഭീതിയായി വീണ്ടും 'എല്‍ നിനോ'; ആഗോള താപനില കുതിച്ചുയരും, ദക്ഷിണേഷ്യയിലും കേരളത്തിലും കടുത്ത വരള്‍ച്ചാ മുന്നറിയിപ്പുമായി WMO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 02, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഭീതിയായി വീണ്ടും 'എല്‍ നിനോ'; ആഗോള താപനില കുതിച്ചുയരും, ദക്ഷിണേഷ്യയിലും കേരളത്തിലും കടുത്ത വരള്‍ച്ചാ മുന്നറിയിപ്പുമായി WMO

ജനീവ: ആഗോള കാലാവസ്ഥയെയാകെ തലകീഴായി മറിക്കാന്‍ പോന്ന 'എല്‍ നിനോ' പ്രതിഭാസം വീണ്ടുമെത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സിയായ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ (WMO) കടുത്ത ജാഗ്രതാനിര്‍ദ്ദേശം. ഈ വര്‍ഷം ആഗോള താപനിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ മേഖലകളില്‍ ഇത് കടുത്ത വരള്‍ച്ചയ്ക്ക് കാരണമാകുമെന്നുമാണ് മുന്നറിയിപ്പ്.

മധ്യ-കിഴക്കന്‍ പസഫിക് സമുദ്രോപരിതലത്തിലെ അസ്വാഭാവികമായ ചൂടാകലാണ് എല്‍ നിനോയ്ക്ക് കാരണമാകുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടിയാകുന്നതോടെ ഇത്തവണ ശരാശരിയേക്കാള്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. ഈ ജൂണ്‍ മാസം മുതല്‍ ആരംഭിക്കുന്ന ഉയര്‍ന്ന താപനില ഓഗസ്റ്റ് വരെ കടുപ്പമായി തുടരും. നവംബര്‍ മാസം വരെ എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ വിലയിരുത്തല്‍.

സമുദ്രങ്ങളില്‍ രൂപപ്പെടുന്ന ശക്തമായ ഉഷ്ണതരംഗങ്ങള്‍ ചിലയിടങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും, മറ്റു ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായ അതിതീവ്ര മഴയ്ക്കും കാരണമാകും. ദക്ഷിണേഷ്യ വരള്‍ച്ചാ ഭീഷണിയിലാകുമ്പോള്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മഴയുടെ അളവ് കുത്തനെ കൂടാനാണ് സാധ്യത. ഇതിനുപുറമെ പസഫിക് സമുദ്രത്തില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും ഇത് വഴിവെക്കും.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി രേഖപ്പെടുത്തപ്പെട്ട 2024-ലാണ് ലോകം ഇതിനുമുമ്പ് എല്‍ നിനോയ്ക്ക് സാക്ഷ്യം വഹിച്ചത്. വരാനിരിക്കുന്ന പുതിയ എല്‍ നിനോ അതിനേക്കാള്‍ കടുത്ത ആഘാതമായിരിക്കുമോ സൃഷ്ടിക്കുകയെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. വരാനിരിക്കുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാന്‍ എല്ലാ രാജ്യങ്ങളും അടിയന്തരമായി സജ്ജമാകണമെന്ന് യുഎന്‍ നിര്‍ദ്ദേശിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10