Logo
Sun, Jun 14, 2026 • 06:04 AM
LIVE TV
Watch

No business videos available

No Middle East videos available

യു.എ.ഇയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസ് ഏഴ് മുതല്‍: വിദേശയാത്രകള്‍ക്കും ഇനി നിബന്ധനകള്‍; ഉല്ലാസയാത്രകള്‍ക്ക് അനുമതിയില്ല, പെര്‍മിറ്റിന് 50 ദിര്‍ഹം | VIDEO


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 03, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

യു.എ.ഇയില്‍ നിന്നുള്ള രാജ്യാന്തര വിമാന  സര്‍വീസ് ഏഴ് മുതല്‍:  വിദേശയാത്രകള്‍ക്കും ഇനി നിബന്ധനകള്‍; ഉല്ലാസയാത്രകള്‍ക്ക്  അനുമതിയില്ല, പെര്‍മിറ്റിന് 50 ദിര്‍ഹം | VIDEO
  ദുബായ് : യു.എ.ഇയില്‍ നിന്നും വിദേശത്തേക്കു പോകുന്ന വിമാനയാത്രകള്‍ക്ക് ഇനി ഇന്ത്യക്കാര്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും മുന്‍കൂര്‍ അനുമതി വാങ്ങണം. അതേസമയം അത്യാവശത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അനുമതി നല്‍കുള്ളൂ. വിദേശത്ത് പോകാന്‍ പെര്‍മിറ്റിന് അമ്പത് ദിര്‍ഹം നല്‍കണം. എന്നാല്‍ ഉല്ലാസ-വിനോദസഞ്ചാര യാത്രകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നാണ് ഗവണ്‍മെന്‍റ് തീരുമാനം. ഇതിനിടെ യു.എ.ഇയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് റജിസ്‌ട്രേഷനൊപ്പം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. വന്ദേഭാരത് മിഷന്‍ പോലുള്ള ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് മതിയാകും. ഈ മാസം ഏഴിന് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കൂ.  എന്നാല്‍ ഒഴിപ്പിക്കല്‍, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. https://youtu.be/0A96QWi5jFw
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10