Logo
Fri, Jun 12, 2026 • 10:12 PM
LIVE TV
Watch

No business videos available

No Middle East videos available

'ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിൽ തുറക്കും'; ഭീഷണിയുമായി ഡോണൾഡ് ട്രംപ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 14, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

'ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിൽ തുറക്കും'; ഭീഷണിയുമായി ഡോണൾഡ് ട്രംപ്

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള ഇന്ധന വിപണിയിൽ ആശങ്ക പടർത്തുന്ന ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അന്താരാഷ്ട്ര ഇന്ധനനീക്കത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ തടസ്സം നീക്കാൻ സൈനിക നടപടി അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. ഈ പാത തുറക്കുന്നതിനായി യുകെ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെയും ചൈനയുടെയും സഹായം അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളുടെ യുദ്ധക്കപ്പലുകൾ മേഖലയിലേക്ക് അയക്കണമെന്ന ട്രംപിന്റെ ആഹ്വാനം പശ്ചിമേഷ്യയിൽ വീണ്ടും വലിയൊരു യുദ്ധഭീതിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ലോകത്തിന്റെ ഇന്ധന ആവശ്യങ്ങളുടെ വലിയൊരു പങ്കും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ധനക്ഷാമവും വിലക്കയറ്റവും ഭയന്ന് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ വലിയ ആശങ്കയിലാണ്. ഈ പ്രതിസന്ധിക്കിടയിലാണ് ഹോർമുസ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വരുന്നത്, ഇത് ആഗോള തലത്തിൽ വലിയ രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10