Logo
Sun, Jun 14, 2026 • 11:41 PM
LIVE TV
Watch

No business videos available

No Middle East videos available

'കൂടുതല്‍ വ്യക്തത വേണം', റിപ്പോര്‍ട്ട് മടക്കി അയച്ച് ഡയറക്ടര്‍; വിജിലൻസിന്‍റെ ക്ലീൻചിറ്റ് റിപ്പോർട്ടിൽ എം.ആർ അജിത് കുമാറിന് തിരിച്ചടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 11, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'കൂടുതല്‍ വ്യക്തത വേണം', റിപ്പോര്‍ട്ട് മടക്കി അയച്ച് ഡയറക്ടര്‍; വിജിലൻസിന്‍റെ ക്ലീൻചിറ്റ് റിപ്പോർട്ടിൽ എം.ആർ അജിത് കുമാറിന് തിരിച്ചടി
  തിരുവനന്തപുരം: എം. ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ യോഗേഷ് ഗുപ്ത. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് വ്യക്തതയില്ലെന്നും കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടർ മടക്കി അയച്ചു. എഡിജിപി എം.ആർ അജിത്കുമാറിനെതിരെ 4 ആരോപണങ്ങളാണ് പി.വി അൻവർ എംഎൽഎ ഉന്നയിച്ചത്. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം പൂർണ്ണമായും തെറ്റ് എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. കവടിയാറിലെ ആഡംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. എന്നാല്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിനെതിരെയാണ് ഡയറക്ടറുടെ തിരിച്ചടി. കൂടാതെ  കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ളാറ്റിന് ഉണ്ടായതെന്നും ആണ് വിജിലൻസ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്‍റെ ഈ ക്ലീൻ ചിറ്റാണ് ഇപ്പോൾ ഡയറ്കടർ മടക്കിയിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10