Logo
Sat, Jun 13, 2026 • 10:05 AM
LIVE TV
Watch

No business videos available

No Middle East videos available

അജിത് കുമാറിനെതിരെ സിപിഐയും രംഗത്ത്; വയനാട് രക്ഷാപ്രവര്‍ത്തനത്തില്‍ വിവാദം ഉണ്ടാക്കിയെന്ന് ആക്ഷേപം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 03, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

അജിത് കുമാറിനെതിരെ സിപിഐയും രംഗത്ത്; വയനാട് രക്ഷാപ്രവര്‍ത്തനത്തില്‍ വിവാദം ഉണ്ടാക്കിയെന്ന് ആക്ഷേപം
  വയനാട്: എഡിജിപി അജിത് കുമാറിനെതിരെ വയനാട് സിപിഐ രംഗത്ത്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ അജിത് കുമാർ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിക്കുന്നു. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാർ ആണ്. സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. സർക്കാരിനെതിരെ ജനങ്ങളെ തിരിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്നുമാണ് ഇ.ജെ. ബാബുവിന്‍റെ ആരോപണം. എല്ലാ സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് വിവാദം ഉണ്ടാക്കിയത്. ഒന്നിച്ചുള്ള പ്രവർത്തനത്തിന് ഒരു തടസ്സമുണ്ടായിരുന്നില്ല. ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നത് എന്ത് കാര്യത്തിനാണ്. റവന്യൂ മന്ത്രി മാറി നിന്ന് രണ്ട് ദിവസമാണ് ഈ സംഭവം ഉണ്ടായതെന്നും ഇ.ജെ. ബാബു പറയുന്നു. അതൃപ്തി അറിയിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രി ഭക്ഷണ വിതരണം പഴയ രീതിയിലാക്കി. അജിത് കുമാറിന്‍റെ പല ഇടപെടലുകളിലും തങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.      
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10