Logo
Sat, Jun 13, 2026 • 10:15 PM
LIVE TV
Watch

No business videos available

No Middle East videos available

യുഎഇയില്‍ ഓരോ 7 ദിവസത്തിലും ജീവനക്കാര്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധം ; വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നിയമം ബാധകമല്ല ; വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി യുഎഇ


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 18, 2021
1 min read Updated: June 11, 2026
SHARE:
SAVE: Login to save

യുഎഇയില്‍ ഓരോ 7 ദിവസത്തിലും ജീവനക്കാര്‍ക്ക്  കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധം ;  വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് നിയമം ബാധകമല്ല ; വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി യുഎഇ
ദുബായ് : യുഎഇയില്‍ ഇനി ഓരോ 7 ദിവസത്തിലും ജീവനക്കാര്‍ക്ക് കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി പുതിയ നിയമം പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കൊവിഡിനെതിരെ വാക്‌സിനേഷന്‍ എടുത്തവരെ ഈ പുതിയ നിയമത്തില്‍ നിന്ന് ഒഴിവാക്കി. യുഎഇയിലെ എല്ലാ ഗവര്‍മെന്‍റ് മന്ത്രാലയങ്ങളിലെയും ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാരും ഏഴു ദിവസത്തിലൊരിക്കല്‍, കൊവിഡ് -19 പരിശോധനക്കായി പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിയമം. രാജ്യത്ത് കൊവിഡ് വ്യാപനം തടയുക എന്ന വലിയ ലക്ഷ്യത്തിലാണ് ഈ സുപ്രധാന തീരുമാനം. കൊവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ച ജീവനക്കാരെ ഈ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഈ പുതിയ നിയമം ഇനി സ്വകാര്യ മേഖലയിലും ഉടന്‍ നടപ്പാക്കുമോയെന്ന ആകാംക്ഷയിലാണ് വിദേശികള്‍ ഉള്‍പ്പടെയുള്ള സമൂഹം.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10