Logo
Sat, Jun 13, 2026 • 06:36 PM
LIVE TV
Watch

No business videos available

No Middle East videos available

യുഎഇയില്‍ കൊവിഡ് രോഗം ബാധിച്ചവര്‍ മൂന്നുലക്ഷം കവിഞ്ഞു ; ശനിയാഴ്ച 12 മരണം ; ആദ്യ കൊവിഡ് കേസ് കണ്ടെത്തിയിട്ട് ഒരു വര്‍ഷം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 30, 2021
1 min read Updated: June 11, 2026
SHARE:
SAVE: Login to save

യുഎഇയില്‍ കൊവിഡ് രോഗം ബാധിച്ചവര്‍ മൂന്നുലക്ഷം കവിഞ്ഞു ; ശനിയാഴ്ച 12 മരണം ; ആദ്യ കൊവിഡ് കേസ് കണ്ടെത്തിയിട്ട് ഒരു വര്‍ഷം
ദുബായ് : യുഎഇയില്‍ കൊവിഡ് മൂലം ശനിയാഴ്ച 12 പേര്‍ കൂടി മരിച്ചു. വലിയ ഇടവേളയ്ക്ക് ശേഷമാണ് മരണസംഖ്യ പത്തും കടന്ന് മുന്നേറുന്നത്. ഇതോടെ, ആകെ മരണം രാജ്യത്ത് 838 ആയി. 3,647 പേര്‍ക്ക് ജനുവരി 30 ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് ആകെ രോഗം ബാധിച്ചവര്‍ മൂന്നു ലക്ഷം ( 300661 ) കവിഞ്ഞു. 2020 ജനുവരി അവസാനമാണ് യുഎഇയില്‍ ആദ്യ കൊവിഡ് കേസ് കണ്ടെത്തിയത്. ഒരു വര്‍ഷം തികയുമ്പോള്‍ ആകെ കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞിരിക്കുന്നു. അതേസമയം, ശനിയാഴ്ച 2,770 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ രോഗമുക്തി നേടിയവര്‍ 2,72,769 ആണ്. അതേസമയം, 27,054 പേര്‍ ഇതിനകം ചികിത്സയില്‍ ഉണ്ടെന്നും യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10