Logo
Sat, Jun 13, 2026 • 02:31 AM
LIVE TV
Watch

No business videos available

No Middle East videos available

Cherthala| ചേര്‍ത്തല ഐഷ തിരോധാനക്കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, ഡിഎന്‍എ ഫലം നിര്‍ണ്ണായകം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 24, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Cherthala| ചേര്‍ത്തല ഐഷ തിരോധാനക്കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, ഡിഎന്‍എ ഫലം നിര്‍ണ്ണായകം
  ആലപ്പുഴ: ചേര്‍ത്തല ഐഷ തിരോധാനക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി. കേസില്‍ സെബാസ്റ്റ്യന്റെ പങ്ക് കൂടുതല്‍ വ്യക്തമായ സാഹചര്യത്തിലാണ് ചേര്‍ത്തല എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിലെയും സ്‌പെഷ്യല്‍ ബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. 2012-ല്‍ കാണാതായ റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരിയായ ഐഷയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം പല സംഘങ്ങള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് കാണാതായ ജൈനമ്മയുടെ കേസ് അന്വേഷിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന്‍ ഈ കേസിലും പ്രതിയാണെന്ന് സൂചന ലഭിച്ചത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികള്‍ ഐഷയുടേതാണോ എന്ന് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തും. ഈ പരിശോധനാഫലം കേസില്‍ നിര്‍ണ്ണായകമാകും. 2012 വരെ ഐഷ പെന്‍ഷന്‍ കൈപ്പറ്റിയെന്നും, പിന്നീട് 2016 വരെ ട്രഷറി അക്കൗണ്ടില്‍ പണം എത്തിയിട്ടും കൈപ്പറ്റാത്തതില്‍ നിന്ന് 2012-ല്‍ തന്നെ ഐഷയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ജൈനമ്മ, ബിന്ദു പത്മനാഭന്‍ എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ അതിന്റെ റിപ്പോര്‍ട്ടും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10