Logo
Sun, Jun 14, 2026 • 08:42 AM
LIVE TV
Watch

No business videos available

No Middle East videos available

മനു തോമസിന് സർക്കാർ സംരക്ഷണം നൽകണം; കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മനു തോമസിന് സർക്കാർ സംരക്ഷണം നൽകണം; കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്
  കണ്ണൂര്‍: സ്വർണകടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കൾക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന്  കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. വിദേശത്തും സ്വദേശത്തും മകനേയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് പി. ജയരാജൻ ബിസിനസ് നടത്തുന്നതുമൊക്കെ മനു തോമസ് തുറന്നു പറയുമ്പോൾ കൃത്യമായ മറുപടി നൽകാൻ സിപിഎം നേതൃത്വത്തിനു സാധിക്കുന്നില്ല. പകരം ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ വെച്ച് മനു തോമസിനെതിരെ കൊലവിളി നടത്തുകയാണ്. മനു തോമസിനെ ഇല്ലാതാക്കുമെന്ന പരസ്യമായ ഭീഷണിയാണ് ആകാശ് തില്ലങ്കേരിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. മനു തോമസിന് സർക്കാർ സംരക്ഷണം നൽകണം. ടി. പി. യെപ്പോലെ, സി.ഒ.ടി. നസീറിനെ പോലെയുളളവരുടെ കാര്യം ആവർത്തിക്കാൻ സാധ്യത ഉണ്ട്. മനു തോമസിന് ആവശ്യമായ സുരക്ഷ നൽകണമെന്ന് മാർട്ടിൻ ജോർജ്ജ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10