Logo
Fri, Jun 12, 2026 • 11:37 PM
LIVE TV
Watch

No business videos available

No Middle East videos available

ബംഗാളിൽ വോട്ടെണ്ണൽ പോര് സുപ്രീംകോടതിയിൽ; കൗണ്ടിങ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ അതൃപ്തിയുമായി തൃണമൂൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 02, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ബംഗാളിൽ വോട്ടെണ്ണൽ പോര് സുപ്രീംകോടതിയിൽ; കൗണ്ടിങ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ അതൃപ്തിയുമായി തൃണമൂൽ

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള തർക്കം സുപ്രീംകോടതിയിൽ. മെയ് 4-ന് നിശ്ചയിച്ചിരിക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും മാത്രം സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് വിവാദമായത്. ഈ നീക്കത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശനിയാഴ്ച (ഇന്ന്) അടിയന്തരമായി പരിഗണിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ (Hand Book) ഇത്തരമൊരു നിർബന്ധിത വ്യവസ്ഥ നിലവിലില്ലെന്നും ബംഗാളിൽ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന വാദം. വോട്ടെണ്ണൽ മേശകളിൽ കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രം നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും, ഇത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ജീവനക്കാരെയും ഉൾപ്പെടുത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം.

അതേസമയം, തിരഞ്ഞെടുപ്പ് ക്രമക്കേടുകളെത്തുടർന്ന് അസാധുവാക്കിയ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്ന് (മെയ് 2) വീണ്ടും വോട്ടെടുപ്പ് നടക്കുന്നു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിലെ അസ്വാഭാവികതകൾ ചൂണ്ടിക്കാട്ടിയാണ് ഈ കേന്ദ്രങ്ങളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ ഉത്തരവിട്ടത്. കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഈ ബൂത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10