Logo
Sat, Jun 13, 2026 • 10:01 AM
LIVE TV
Watch

No business videos available

No Middle East videos available

ത്യാഗസ്മരണകളില്‍ വിശ്വാസികള്‍; സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍ ആഘോഷം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 28, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ത്യാഗസ്മരണകളില്‍ വിശ്വാസികള്‍; സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍ ആഘോഷം

കോഴിക്കോട്: പ്രവാചകനായ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാള്‍ നമസ്‌കാരവും പ്രാര്‍ത്ഥനകളും നടന്നു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പരസ്പരം ആശ്ലേഷിച്ചും ഈദ് ആശംസകള്‍ നേര്‍ന്നും വിശ്വാസികള്‍ പെരുന്നാള്‍ ആഹ്ലാദത്തിലാണ്.

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ചൊവ്വാഴ്ച അറഫാ നോമ്പ് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് കടന്നത്. ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയിലെ പത്താം നാളിലാണ് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങള്‍ ഈ സുദിനം ആഘോഷിക്കുന്നത്. ദൈവപ്രീതിക്കായി തന്റെ പ്രിയപ്പെട്ട മകനെപ്പോലും ബലിനല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ചരിത്രപരമായ സമര്‍പ്പണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഈദ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10