Logo
Sat, Jun 13, 2026 • 02:12 AM
LIVE TV
Watch

No business videos available

No Middle East videos available

KOTTAYAM| മകന്‍ ഭാര്യ വീട്ടില്‍ നില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം: കോട്ടയത്ത് മകളുടെ ഭര്‍ത്യ പിതാവിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 20, 2025
1 min read Updated: June 11, 2026
SHARE:
SAVE: Login to save

KOTTAYAM| മകന്‍ ഭാര്യ വീട്ടില്‍ നില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം: കോട്ടയത്ത് മകളുടെ ഭര്‍ത്യ പിതാവിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു
മകളുടെ ഭര്‍ത്യ പിതാവിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സദനം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം തകടിപ്പറമ്പ് ഭാഗത്ത് കൊട്ടാരംപറമ്പില്‍ പൊന്നപ്പനാണ് ആണ് മരിച്ചത്. പ്രതിയായ മകളുടെ ഭര്‍തൃപിതാവ് കുഴിമറ്റം കാവനാടി പാലത്തിനു സമീപം നാലുകണ്ടത്തില്‍ വീട്ടില്‍ രാജുവിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നപ്പന്റെ മകള്‍ ആര്യ വിവാഹം കഴിച്ചിരിക്കുന്നത് രാജുവിന്റെ മകനെയാണ്. രാജുവിന്റെ മകന്‍ ഭാര്യ വീട്ടില്‍ പോയി നില്‍ക്കുന്നതിനെച്ചൊല്ലി നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ ഇന്നലെ വൈകിട്ട് ആറു മണിയോടെ രാജു പൊന്നപ്പന്റെ വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും, രാജു പൊന്നപ്പനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ പൊന്നപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണ വിവരമറിഞ്ഞ ഉടന്‍ രാജു വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജുവിനെ തേടി ചിങ്ങവനം എസ്.എച്ച്.ഒ ഇന്‍സ്പെക്ടര്‍ വി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രാജു അപകട നില തരണം ചെയ്തതായാണ് സൂചന. മരിച്ച പൊന്നപ്പന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10