Logo
Fri, Jun 12, 2026 • 11:38 PM
LIVE TV
Watch

No business videos available

No Middle East videos available

അമ്മു സജീവന്റെ മരണം:ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി, മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 22, 2024
1 min read Updated: June 11, 2026
SHARE:
SAVE: Login to save

അമ്മു സജീവന്റെ മരണം:ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി, മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
പത്തനംതിട്ട : മൂന്ന് സഹപാഠികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തിലാണ് സഹപാഠികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു ,പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ് എന്നിവരാണ് അറസ്റ്റിലായത്.അമ്മു ജീവനൊടുക്കിയത് ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മുവിന്റെ കുടുംബം മൊഴി നല്‍കിയിരുന്നു.മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.കോളേജ് അധികൃതര്‍ സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും അതില്‍ ഇടപെടാനോ പരിഹരിക്കാനോ ശ്രമിച്ചില്ല. കോളേജ് അധികാരികളുടെ പ്രശ്‌നങ്ങളെല്ലം തീര്‍ന്നിരുന്നുവെന്ന നിലപാടും അമ്മുവിന്റെ കുടുംബം തള്ളി. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മു സജീവനെ മാറ്റാന്‍ സമയമെടുത്തതിനെയും കുടുംബം സംശയിക്കുന്നു. ചികിത്സാ നിഷേധവും ചികിത്സ വൈകിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10