Logo
Sat, Jun 13, 2026 • 02:27 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിച്ച് മന്ത്രി സുധാകരൻ; റെയിൽവേ ക്രോസ് അടച്ചതോടെ ദുരിതത്തിലായി കരുമാടി നിവാസികൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 11, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിച്ച് മന്ത്രി സുധാകരൻ; റെയിൽവേ ക്രോസ് അടച്ചതോടെ ദുരിതത്തിലായി കരുമാടി നിവാസികൾ
ആലപ്പുഴ: അമ്പലപ്പുഴ കരുമാടി റെയിൽവേ ലെവൽ ക്രോസ് അടക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ 17 ദിവസത്തെ സമരം ഫലം കണ്ടില്ല. വർഷങ്ങളായി വാഹന ഗതാഗതത്തിനായി ഉപയോഗിച്ചു വരുന്ന റെയിൽവേ ക്രോസ് അടച്ചുപൂട്ടി. മന്ത്രി ജി സുധാകരന്റെ മണ്ഡലത്തിലെ ജനങ്ങൾക്കാണ് ഈ അവസ്ഥയുണ്ടായത്.  പ്രദേശവാസികളുടെ  ആവശ്യത്തിന് മന്ത്രിയുടെ യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. റെയിൽവേ ലെവൽക്രോസ് അടച്ചുപൂട്ടിയതിനെതുടർന്ന് പ്രദേശവാസികൾക്ക് ഇനി സമാന്തര റോഡിലൂടെയെ സഞ്ചരിക്കാനാകൂ. ലെവൽ ക്രോസ് കടന്ന്‌ നേരെയെത്തുന്ന പ്രധാന റോഡിലേക്കും ബസ് സ്റ്റാൻഡിലേക്കും, അമ്പലപ്പുഴ - തിരുവല്ല റോഡിലേക്കും കിലോമീറ്ററുകൾ ചുറ്റി വേണം സഞ്ചരിക്കാനാകൂവെന്നതും പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10