Logo
Sun, Jun 14, 2026 • 07:53 PM
LIVE TV
Watch

No business videos available

No Middle East videos available

സമൃദ്ധിയുടെ സന്ദേശവുമായി ഇന്ന് അക്ഷയ തൃതീയ; സ്വപ്നങ്ങള്‍ക്ക് തുടക്കമിടാന്‍ ശുഭദിനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 19, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സമൃദ്ധിയുടെ സന്ദേശവുമായി ഇന്ന് അക്ഷയ തൃതീയ; സ്വപ്നങ്ങള്‍ക്ക് തുടക്കമിടാന്‍ ശുഭദിനം
ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും ശുഭകരമായ ദിനങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ വെളുത്തപക്ഷ തൃതീയ ദിവസമാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലം നശിക്കാതെ- അക്ഷയമായി നിലനില്‍ക്കുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് ഒട്ടേറെ പുരാണകഥകളുണ്ട്. കൃതയുഗം കഴിഞ്ഞ് ത്രേതായുഗം ആരംഭിച്ചത് ഈ ദിവസമാണെന്ന് പുരാണങ്ങള്‍ പറയുന്നു. വനവാസകാലത്ത് സൂര്യഭഗവാന്‍ പാണ്ഡവര്‍ക്ക് ഒരിക്കലും വറ്റാത്ത 'അക്ഷയപാത്രം' നല്‍കിയതും ഈ ദിനത്തിലാണെന്നാണ് വിശ്വാസം. ദരിദ്രനായ കുചേലന്‍ തന്റെ സുഹൃത്തായ ശ്രീകൃഷ്ണനെ കാണാന്‍ ഒരു പിടി അവലുമായി എത്തിയതും, ഭഗവാന്‍ അത് സ്വീകരിച്ച് കുചേലനെ ഐശ്വര്യപൂര്‍ണ്ണനാക്കിയതും ഈ ദിനത്തിലാണെന്ന് പറയപ്പെടുന്നു. ഇങ്ങനെ ഒട്ടേറെ വിശ്വാസങ്ങള്‍ അക്്ഷയതൃതീയ ആഘോഷത്തിനുണ്ടെങ്കിലും കേരളത്തില്‍ അടുത്ത കാലത്താണ് അക്ഷയ തൃതീയ വലിയ ആഘോഷമായി മാറിയത്. അക്ഷയ തൃതീയ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് സ്വര്‍ണ്ണമാണ്. ഈ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് വീട്ടില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസമുള്ളതിനാല്‍ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കാനും, വീട് പണി തുടങ്ങാനും, പുതിയ വാഹനങ്ങള്‍ വാങ്ങാനും പലരും ഈ ദിവസം തിരഞ്ഞെടുക്കുന്നുണ്ട്. കേവലം സ്വര്‍ണ്ണം വാങ്ങുന്നതില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല അക്ഷയ തൃതീയ. ഈ ദിവസം നടത്തുന്ന ദാനധര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. 'അക്ഷയമായ' പുണ്യം നേടാനുള്ള അവസരമായാണ് പല വിശ്വാസികളും ഇതിനെ കാണുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രത്യേക പൂജകളും വഴിപാടുകളും നടക്കാറുണ്ട്. സ്വര്‍ണ്ണത്തോടുള്ള കമ്പത്തിനപ്പുറം, പരിമിതമായ വിഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെയും സദ്കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും അക്ഷയമായി നിലനിര്‍ത്താം എന്ന സന്ദേശം കൂടി ഈ ദിനം നമുക്ക് നല്‍കുന്നുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10