Logo
Mon, Jun 15, 2026 • 07:18 AM
LIVE TV
Watch

No business videos available

No Middle East videos available

ഇടുക്കിക്ക് വീണ്ടും 'പാരയായി' എൽ.ഡി.എഫ് പത്രിക; തോട്ടം മേഖലയെ തകർക്കാൻ വനവൽക്കരണ നീക്കം?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 05, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇടുക്കിക്ക് വീണ്ടും 'പാരയായി' എൽ.ഡി.എഫ് പത്രിക; തോട്ടം മേഖലയെ തകർക്കാൻ വനവൽക്കരണ നീക്കം?
 

എൽ ഡി എഫ് പ്രകടന പ്രതികയിലെ പരാമർശങ്ങളിലെ നിഗൂഡത മറനീക്കി പുറത്ത്. പശ്ചിമഘട്ട സംരക്ഷിത വനങ്ങളുടെ ബഫർ സോൺ എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തം. ഗാസ്കിൽ കസ്തൂരി രംഗൻ റിപോർട്ടുകളിൽ നിന്നൊഴിവാക്കിയ പരിസ്ഥിതി സംരക്ഷണനയങ്ങൾ തിരികെ കൊണ്ട് വരാനാണ് എൽ ഡി എഫിൻ്റെ ശ്രമം . സി പി എമ്മിൻ്റെ ഗൂഡാലോചനയാണ് ഇതിലൂടെ പുറത്ത് വന്നത്.

ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ പരാമർശങ്ങളാണ് മുന്നണിയെ വലിയ പ്രതി സന്ധിയിലാക്കിയിരിക്കുന്നത്. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് ഇത്തരം പ്രദേശങ്ങളിൽ നിയന്ത്രിത വികസനം മാത്രം അനുവദിച്ചു കൊണ്ട് പരിസ്ഥിതി സംരക്ഷണവും ഭൂവിനിയോഗ നിയന്ത്രണവും പ്രായോഗികമാക്കും എന്നാണ് പ്രകടനപത്രികയിലെ പ്രധാന നിർദേശം. അവശേഷിക്കുന്ന വനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആവാസ വ്യവസ്ഥാപരിപാലന രീതി സ്വീകരിക്കുമെന്നും എല്ലാ റിസർവ് വനമേഖലകളിലും കോർസോണിനു ചുറ്റും ഒരു ബഫർ സോണുണ്ടാക്കുകയും അവിടെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്യും. ഇക്കോ ടൂറിസം പ്രവർത്തനങ്ങളും മറ്റും കർശന നിയന്ത്രണത്തോടെ മൂന്നാമത്തെ സോണായ ഔട്ടർ സോണിൽ നിയന്ത്രണത്തോടെ മാത്രമേ അനുവദിക്കു എന്നും എൽ ഡി എഫിൻ്റെ പ്രകടനപത്രികയിലുണ്ട്.

മുഴുവൻ ഏകവിള തോട്ടങ്ങളെയും ഘട്ടം ഘട്ടമായി സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ മിഷൻ ഇക്കോ റീസ്റ്റോറേഷൻ നടപ്പിലാക്കുമെന്നും നിർദേശമുണ്ട് അങ്ങനെയെങ്കിൽ ഇടുക്കിയിലെ ഏലം തേയില തോട്ടങ്ങൾ വനമാക്കി മാറ്റുമെന്നാണ് സാരം. കർഷക വിരുദ്ധ വനവൽകരണ നിയമങ്ങളാണ് എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ. സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ കൂടാതെ മാനിപ്പുലേഷൻ സോൺ എന്ന പേരിൽ മറ്റൊരു സോൺ കണ്ടെത്തിയ സി പി എം ഇടുക്കി ജില്ലയിൽ വികസനം തടയാനാണ് ശ്രമിക്കുന്നത്. ഇടുക്കിയിലെ ജനത്തെ ഒറ്റുകൊടുത്ത് പരിസ്ഥിതിവാദികളുടെ പിന്തുണ നേടാനാണ് ഇതിലൂടെ സി പി എമ്മിൻ്റെ ശ്രമം. ഇടതുമുന്നണിയുടെ പ്രകടനപത്രിക ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മലയോര ജനത വലിയ സമരങ്ങളിലൂടെ നേടിയെടുത്ത നിയന്ത്രണങ്ങൾ വീണ്ടും അടിച്ചേൽപിക്കാനാണ് സി പി എമ്മിൻ്റെ ശ്രമം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10