Logo
Sat, Jun 13, 2026 • 12:57 AM
LIVE TV
Watch

No business videos available

No Middle East videos available

എഡിഎമ്മിന്‍റെ മരണം: 'സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം, അന്വേഷണം വെറും പ്രഹസം'; രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 27, 2024
1 min read Updated: June 11, 2026
SHARE:
SAVE: Login to save

എഡിഎമ്മിന്‍റെ മരണം: 'സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം, അന്വേഷണം വെറും പ്രഹസം'; രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍
  തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ദിവ്യക്കറിയുന്ന രഹസ്യങ്ങൾ പുറത്താകുമോ എന്ന കാര്യത്തില്‍ സർക്കാരിന് പേടിയാണ്. നവീൻ ബാബു അഴിമതിക്കാരനെന്ന് വരുത്തി തീർക്കാനുള്ള ശ്രമവുമുണ്ട്. സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പ്, വ്യാജരേഖ ചമച്ചവര്‍ക്കും കള്ള ഒപ്പിട്ടവര്‍ക്കുമെതിരെ കേസില്ല. അന്വേഷണം പ്രഹസനമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എഡിഎമ്മിന്‍റെ മരണം സിബിഐ അന്വേഷിക്കണം. സർക്കാർ വേട്ടക്കാർക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്‍റെ നിലപാട് സത്യമാണെന്ന് വ്യക്തമായി.  സിബിഐ അന്വേഷണത്തിന് സർക്കാർ കോടതിയിൽ സമ്മതിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പ്രശാന്തൻ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങൾ അറിയാം. ഇത് പുറത്താകുമോ എന്ന പേടി സർക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10