Logo
Sat, Jun 13, 2026 • 09:49 AM
LIVE TV
Watch

No business videos available

No Middle East videos available

ജെയ്സല്‍, നിങ്ങള്‍‌ ഇവര്‍ക്ക് ജീവിതത്തിലേക്കുള്ള ചവിട്ടുപടി!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ജെയ്സല്‍, നിങ്ങള്‍‌ ഇവര്‍ക്ക് ജീവിതത്തിലേക്കുള്ള ചവിട്ടുപടി!
പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്ന് രംഗത്തെത്തിയവര്‍ നിരവധിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സ്കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ രക്ഷാദൌത്യത്തില്‍ അണിചേര്‍ന്നു. കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍‌ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മനസില്‍ പതിഞ്ഞ  ചിത്രങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു കാഴ്ചയാണിത്. https://www.youtube.com/watch?v=q3gRDUwfv0U മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശി ജെയ്സല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍. താനൂരിലെ മത്സ്യത്തൊഴിലാളിയാണ് ജെയ്സല്‍. വേങ്ങരയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഈ സംഭവം. ഉയരം കാരണം ബോട്ടിലേക്ക് കയറാനാകാതെ വിഷമിക്കുന്നവര്‍ക്കായി തന്‍റെ മുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജെയ്സലിന്‍റെ പ്രവൃത്തി സമാനതകളില്ലാത്ത കാഴ്ചയായി. ഈ ചവിട്ടുപടി ഇവരുടെ ജീവിതത്തിലേക്കായിരുന്നു... നൂറിലേറെ ജീവനുകളാണ് ജെയ്സലും സംഘവും ഇതുവരെ രക്ഷപ്പെടുത്തിയത്. വിലപ്പെട്ട ജീവന്‍ രക്ഷിക്കാനായി ഇപ്പോഴും വിശ്രമമില്ലാതെ ദൌത്യം തുടരുകയാണിവര്‍.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10