Logo
Sat, Jun 13, 2026 • 12:59 AM
LIVE TV
Watch

No business videos available

No Middle East videos available

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 17, 2018
1 min read Updated: June 11, 2026
SHARE:
SAVE: Login to save

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു
51 അംഗങ്ങൾ അടങ്ങുന്നതാണ് പുതിയ സമിതി. കേരളത്തിൽ നിന്നും എ.കെ.ആൻറണി, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളായും പി.സി ചാക്കോ സ്ഥിരാംഗമായും പുനഃസംഘടനയിൽ ഇടം പിടിച്ചു.
23 പ്രവർത്തക സമിതി അംഗങ്ങൾ, 18 സ്ഥിരം ക്ഷണിതാക്കൾ, 10 പ്രത്യേക ക്ഷണിതാക്കൾ എന്നിവരടങ്ങിയതാണ് പുതിയ സമിതി. എ.കെ ആന്റണി പ്രവർത്തക സമിതിയിൽ തുടരും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാലും പ്രവർത്തക സമിതിയിൽ പുതുതായി ഇടം പിടിച്ചു. ഡൽഹിയുടെ ചുമതലയുള്ള പി.സി ചാക്കോ പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി. നേരത്തെ പ്രവർത്തക സമിതിയെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പുനഃസംഘനയിൽ മുതിർന്നവർക്കും യുവാക്കൾക്കും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട് പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക പോഷക സംഘടന അധ്യക്ഷൻമാർ ഉൾപ്പെടുന്നതാണ്. പ്രവർത്തക സമിതിയുടെ ആദ്യ യോഗം വരുന്ന ഞായറാഴ്ച ഡൽഹിയിൽ ചേരും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10