യുഎഇയില്‍ 21 ന് പൊതുഅവധി ; പൊതു വാഹനങ്ങളുടെ സമയം പുനഃക്രമീകരിച്ച് ആര്‍ ടി എ

JAIHIND TV DUBAI BUREAU
Wednesday, October 20, 2021

ദുബായ് : നബിദിന അവധി പ്രമാണിച്ച് ദുബായില്‍ മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. എന്നാല്‍, എക്‌സ്‌പോ വേദികളിലേക്കുള്ള സൗജന്യ ബസുകള്‍, വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സര്‍വീസുകള്‍ എന്നിവയുടെ സമയത്തില്‍ മാറ്റമില്ല. അതേസമയം, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് 21 ന് വ്യാഴാഴ്ച അവധിയായിരിക്കും. 24ന് പ്രവര്‍ത്തനം പുനരാരംഭിക്കും. ഉം റമൂല്‍, ദെയ്‌റ, അല്‍ ബര്‍ഷ, അല്‍ മനാര, അല്‍ കഫാഫ്, അല്‍ തവാര്‍, ആര്‍ടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാര്‍ട് കേന്ദ്രങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും.

ബഹുനില പാര്‍ക്കിങ് മേഖലകള്‍ ഒഴികെയുള്ള പാര്‍ക്കിങ്ങുകളില്‍, വ്യാഴാഴ്ച വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിങ് അനുവദിക്കും.