അജ്മാനില്‍ പൊതുപരിപാടികള്‍ ഒന്നര മാസത്തേക്ക് റദ്ദാക്കി ; മാര്‍ച്ച് 31 വരെ കടുത്ത നിയന്ത്രണം

Elvis Chummar
Sunday, February 14, 2021

 

ദുബായ് : യുഎഇയിലെ വടക്കന്‍ നഗരമായ അജ്മാനില്‍ കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തില്‍ വീണ്ടും കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി അജ്മാനിലെ എല്ലാ പൊതുപരിപാടികളും മാര്‍ച്ച് 31 വരെ റദ്ദാക്കി. ഇനിയുള്ള ഒന്നര മാസത്തേക്കാണ് കടുത്ത വിലക്ക് പ്രഖ്യാപിച്ച് പരിപാടികള്‍ റദ്ദാക്കിയത്.

അജ്മാന്‍ എമിറേറ്റില്‍ കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തിലാണ് ഈ നിയന്ത്രണം എന്ന് അജ്മാന്‍ ക്രൈസിസ് മാനേജ്‌മെന്റ് അറിയിച്ചു. അജ്മാന്‍ ടൂറിസം വകുപ്പുമായി സഹകരിച്ചാണ് ഈ പുതിയ നിയന്ത്രണങ്ങള്‍.