‘ഇന്‍കാസ്’ ദുബായ് കമ്മിറ്റി പിടി തോമസ് അനുസ്മരണം ഇന്ന് രാത്രി ഏഴിന് കരാമയില്‍

JAIHIND TV DUBAI BUREAU
Monday, December 27, 2021

 

ദുബായ് : ഇന്‍കാസ് സംഘടിപ്പിക്കുന്ന അന്തരിച്ച പിടി തോമസ് അനുസ്മരണം ഇന്ന് ഡിസംബര്‍ 27 ന് തിങ്കളാഴ്ച കരാമയില്‍ നടക്കും. ദുബായ് കരാമയിലെ വൈഡ് റേഞ്ച് റസ്റ്ററന്‍റില്‍ രാത്രി ഏഴിനാണ് പരിപാടി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും.

ഇന്‍കാസ് ദുബായ് പ്രസിഡന്‍റ് നദീര്‍ കാപ്പാട് അധ്യക്ഷത വഹിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്‌ളോക്ക് പ്രസിഡന്‍റ് ഫര്‍ദ്ദിന്‍, എകെഎ നസീര്‍ ഉള്‍പ്പടെയുള്ളവര്‍ സംബന്ധിക്കും. ഇന്‍കാസ് കേന്ദ്ര-സംസ്ഥാന-ജില്ലാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.