അനുവിന്‍റെ ആത്മഹത്യയില്‍ സർക്കാരിനും പി.എസ്.സിക്കും എതിരെ പ്രതിഷേധം ശക്തം : യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു മാർച്ചിന് നേരെ പൊലീസ് നടപടി | Video

Jaihind News Bureau
Sunday, August 30, 2020

തിരുവനന്തപുരം : പി.എസ്‍.സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എം ബാലുവിന് പരിക്കേറ്റു.

പി.എസ്‍.സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ്
യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളായ വീണാ എസ് നായരും, റിജി റഷീദും മതിൽ ചാടിക്കടന്ന് സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോടിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എം ബാലുവിന് സംഘർഷത്തിൽ പരിക്കേറ്റു. തുടർന്ന് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.