ഗർഭിണിയായ ദളിത്‌ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം : പ്രതികളായ DYFI പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

Jaihind News Bureau
Wednesday, May 20, 2020

മുതലമടയിലെ ഗർഭിണിയായ ദളിത്‌ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഒരു കൂട്ടം സ്ത്രീകളാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രിയിൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ചത്. പരിക്കേറ്റ യുവതി കൊല്ലങ്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാഷ്ട്രീയ പ്രശ്‌നമല്ലെന്നും വ്യക്തിപരമായ പ്രശ്നമാണെന്നുമാണ് കൊല്ലങ്കോട് പോലീസിന്‍റെ വിശദീകരണം.