മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതില്‍ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, December 2, 2021

ഇടുക്കി : മുല്ലപ്പെരിയാറില്‍  മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കോട്ടയം കുമളി റോഡില്‍ കക്കി കവലയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

മുന്നറിയിപ്പില്ലാതെ രാത്രി തുറന്ന 10 ഷട്ടറുകളില്‍  എട്ടും  അടച്ചു. രണ്ട് ഷട്ടറുകള്‍ 30 സെമീ വീതം തുറന്ന് 841 ഘനയടി വെള്ളമാണ് നിലവില്‍ ഒഴുക്കുന്നത്. അതേസമയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് 142 അടിയായി തുടരുകയാണ്.