പുല്‍വാമ ഭീകരാക്രമണം : ഭീകരരെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെതിരെ വ്യാപക പ്രതിഷേധം

Jaihind Webdesk
Monday, February 18, 2019

പുൽവാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുന്നു.  ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ   പാക് താരങ്ങളെ ഒഴിവാക്കി ഇന്ത്യന്‍ ചലച്ചിത്രലോകവും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പാക് അഭിനേതാക്കള്‍ക്കും  ആര്‍ടിസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി.

All India Cine Workers Association announce a total ban on Pakistani actors and artists working in the film industry. #PulwamaAttack

നേരത്തെ, മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നീക്കം ചെയ്തിരുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായിട്ടാണ് പാക് താരങ്ങളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയതെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിനെതിരെ രാജ്യത്ത് പൊതുവായി ഉയർന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പിസിഎയും എന്ന് ട്രഷറർ അജയ് ത്യാഗി പറഞ്ഞു.