പുൽവാമ ആക്രമണം : പ്രധാനമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ്

Jaihind Webdesk
Thursday, February 21, 2019

PulwamaAttack

പുൽവാമ ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. പുൽവാമയിൽ ജവാന്മാർ കൊല്ലപ്പെട്ടതറിഞ്ഞിട്ടും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയുടെ ഷൂട്ടിംഗിലായിരുന്നു. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി എത്തിച്ചേരാനായി വളരെ നേരം മൃതദേഹങ്ങൾ എയർപോർട്ടിൽ വയ്‌ക്കേണ്ടി വന്നതായും കോൺഗ്രസ് ആരോപിക്കുന്നു. ഇത് കൊല്ലപ്പെട്ട ജവാന്മാരോടുള്ള അനാദരവായി ചൂണ്ടിക്കാണിക്കുമ്പോൾ ദേശ സ്‌നേഹത്തെക്കുറിച്ചും സൈനികരോടുള്ള ആദരവിനെക്കുറിച്ചും പ്രധാനമന്ത്രി ഇതുവരെ നടത്തിയ പ്രസ്താവനകളുടെ സത്യസന്ധതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

പുൽവാമ ആക്രമണം നടന്ന ദിവസം വളരെ വൈകിയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും സഖ്യ ചർച്ചകളും റാലികളും ആയി മുന്നോട്ട് പോയ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കാളുടെ നടപടികൾ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

teevandi enkile ennodu para